Latest News :
Home » » പൊതു പരീക്ഷ: കുമ്പള റൈഞ്ച് റാങ്ക് ജേതാക്കള്‍

പൊതു പരീക്ഷ: കുമ്പള റൈഞ്ച് റാങ്ക് ജേതാക്കള്‍

Written By Muhimmath News on Sunday, 31 July 2016 | 15:25

കുമ്പള: സമസ്തകേരള സുന്നി വിദ്യഭ്യാസബോര്‍ഡ് കഴിഞ്ഞ അദ്ധ്യായന വര്‍ഷത്തില്‍ നടത്തിയ പൊതുപരീക്ഷയില്‍ അഞ്ച് ഏഴ് പത്ത് ക്‌ളാസുകളില്‍ കുമ്പള റൈഞ്ചില്‍ നിന്ന് ആരിക്കാടി നൂറുല്‍ഹുദാ മദ്‌റസയിലെ ബദ്‌റുല്‍മുനീബ്, പാപ്പംകോയ നഗര്‍ അല്‍മദ്‌റസത്തുല്‍ ബദ്രിയ്യയിലെ ഫാത്തിമത്ത് ശബ്‌നം, ശാന്തിപ്പള്ളം മുഹിമ്മാത്ത് സെക്കന്ററി മദ്‌റസയിലെ തംശീദ എന്നിവര്‍ ഒന്നാം സ്ഥാനവും പാപ്പംകോയനഗര്‍ അല്‍മദ്‌റസത്തുല്‍ ബദ്രിയ്യയിലെ സയ്യിദത്ത് ഫാത്തിമത്ത് ഷഹ, അബ്ദുല്‍ റഷീദ് മൈമൂന്‍നഗര്‍, മുനീറുല്‍ ഇസ്ലാം മദ്‌റസയലെ മറിയം അഫീഫ എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിദ്യാര്‍ത്ഥികളെയും മുഅല്ലിംകളെയും പ്രസിഡന്റ് ഉസ്മാന്‍ സഖാഫി തലക്കിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കുമ്പള റൈഞ്ച് കമ്മിറ്റി അഭിനന്ദിച്ചു. യോഗത്തില്‍ അശ്‌റഫ് സഅദി ആരിക്കാടി, അബ്ദുല്ല സഅദി, ഇബ്രാഹിം ഖാസിമി നെക്രാജെ, ഉമര്‍ സഖാഫി മയ്യളം, അബ്ദുല്‍ലത്തീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved