Latest News :
Home » » മുന്‍ഗാമികളെ തള്ളിപ്പറയുന്നവര്‍ക് വിജയിക്കാന്‍ കഴിയില്ല: കുറ തങ്ങള്‍

മുന്‍ഗാമികളെ തള്ളിപ്പറയുന്നവര്‍ക് വിജയിക്കാന്‍ കഴിയില്ല: കുറ തങ്ങള്‍

Written By Muhimmath News on Sunday, 31 July 2016 | 22:15



പൈവളികെ: മുന്‍ഗാമികളെ തള്ളിപ്പറയുന്നവര്‍ക് വിജയിക്കാന്‍ കഴിയില്ല , മുന്‍ഗാമികളെ അംഗീകരിച്ച് അവര്‍ കൈ മാറി തന്ന ദീനിനെ ഉള്‍കൊള്ളുമ്പോള്‍ മാത്രമേ ഇഹപര വിജയികളാക്കുകയുള്ളു എന്ന് അസ്സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ പറഞ്ഞു. ചേവാര്‍ ബദ്രിയ ജുമാ മസ്ജിദില്‍ നടന്ന സ്വലാത്ത് മജ്‌ലിസിന്ന് നേതൃത്വം നല്‍കി പ്രസംഗിക്കുകയായിരുന്നു തങ്ങള്‍. ഇസ്ലാമിന്റെ പേരില്‍ ലോകത്ത് ഉടലെടുത്ത എല്ലാ ഭീകര സംഘടനകളും മുന്‍ഗാമികളെ തള്ളിപ്പറയുന്ന നവീന ചിന്താഗതിക്കാരെന്നും തങ്ങള്‍ ഓര്‍മപ്പെടുത്തി. അബ്ദുല്‍ ഖാദര്‍ സഖാഫി, അബ്ദുല്‍ ഹമീദ് സഖാഫി മെര്‍കള. സിദ്ദിഖ് സഖാഫി ആവള, അബ്ദുല്‍ റസാഖ് മദനി മുഹമ്മദലി അഹ്‌സനി മൂസോടി , ഇസ്മായില്‍ സഅദി, അബ്ബാസ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved