Latest News :
Home » » തെരുവുനായ്ക്ക ളുടെ വിളയാട്ടം: രണ്ടുപേര്‍ക്ക് കടിയേറ്റു

തെരുവുനായ്ക്ക ളുടെ വിളയാട്ടം: രണ്ടുപേര്‍ക്ക് കടിയേറ്റു

Written By Muhimmath News on Monday, 18 July 2016 | 10:45

ബന്തടുക്ക: കുറ്റിക്കോല്‍, ബന്തടുക്ക മേഖലകളില്‍ തെരുവുനായ്ക്കള്‍ മനുഷ്യരുടെയും വളര്‍ത്തു മൃഗങ്ങളുടെയും ജീവനു ഭീഷണിയാകുന്നു. മാണിമൂലതട്ട് പട്ടികവര്‍ഗ കോളനിയിലെ കുഞ്ഞിക്കയുടെ ഭാര്യ ശാരദ, മുന്നാട്ടെ വ്യാപാരി കുഞ്ഞമ്പു എന്നിവര്‍ക്ക് തെരുവുനായയുടെകടിയേറ്റു. 

കുറ്റിക്കോല്‍ ഞെരുവിലെ ബാലന്‍ വെളിച്ചപ്പാടിന്റെ നാല് ആടുകളെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം തെരുവുനായക്കൂട്ടം കടിച്ചുകൊന്നത്. മേയാനായി വീടിനടുത്തുള്ള തോട്ടത്തില്‍ കെട്ടിയിട്ടിരുന്ന ആടുകളുടെ കൂട്ടക്കരച്ചില്‍കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും കടിച്ചുകൊന്നിരുന്നു. ഓരോന്നിനും പതിനായിരം രൂപ വിലവരുന്ന മലബാറി ആടുകളാണ് കൊല്ലപ്പെട്ടത്. സംഘത്തില്‍ അഞ്ച് നായ്ക്കള്‍ ഉണ്ടായിരുന്നതായി പറയുന്നു. 

മുന്നാട് പെരിങ്ങാനത്തെ പി.വി.രാഘവന്റെ കറവപശുവും തെരുവുനായയുടെ കടിയേറ്റ് കൊല്ലപ്പെട്ടു. തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുവാണ് തെരുവുനായകളുടെ ആക്രമണത്തിനിരയായത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ഈ ഭാഗങ്ങളിലെ 15ഓളം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved