Latest News :
Home » » മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു

മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു

Written By Muhimmath News on Sunday, 31 July 2016 | 12:14



കാസര്‍കോട്: കോഴിക്കോട് കോടതിവളപ്പില്‍ മാധ്യമ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെ.യു.ഡബ്ല്യു.ജെയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കാസര്‍കോട് നഗരത്തില്‍ കെ.യു.ഡബ്ല്യൂ ജെ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രസ് ക്ലബ്ബ് പരിസരത്ത് നിന്നും മാധ്യമ പ്രവര്‍ത്തകര്‍ വായ മൂടി കെട്ടി നടത്തിയ പ്രതിഷേധറാലി നഗരം ചുറ്റി പഴയ ബസ് സ്റ്റാന്റിന് സമീപത്തെ ഹെഡ് പോസ്‌റ്റോഫീസ് പരിസരത്ത് സമാപിച്ചു.

തുടര്‍ന്ന് നടന്ന യോഗം സംസ്ഥാന ട്രഷറര്‍ എം.ഒ .വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ടി.എ.ഷാഫി, ട്രഷറര്‍ വിനോദ് പായം പ്രസംഗിച്ചു. പ്രകടനത്തിന് അബദുല്‍ റഹിമാന്‍ ആലൂര്‍, മുഹമ്മദ് ഹാഷിം, ശ്രീധരന്‍ പുതുക്കുന്ന്, ദേവദാസ് പാറക്കെട്ട, രാജേഷ് ഓട്ടമല, ഷൈജു പിലാത്തറ, നാരായണന്‍ കരിച്ചേരി, ഷാഫി തെരുവത്ത്, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, കെ.വി.പത് മേഷ്, അഷ്‌റഫ് കൈന്താര്‍, സുബൈര്‍ പള്ളിക്കാല്‍, രാജേഷ് മാങ്ങാട്, പ്രദീപ് നാരായണന്‍, അശോകന്‍, രഞ്ജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved