Latest News :
Home » , , » ഹരിയടുക്കയില്‍ കുടുങ്ങിയ പുലി ഇനി ദേശീയ കുദ്രെമുഖ് ദേശീയ ഉദ്യാനത്തില്‍

ഹരിയടുക്കയില്‍ കുടുങ്ങിയ പുലി ഇനി ദേശീയ കുദ്രെമുഖ് ദേശീയ ഉദ്യാനത്തില്‍

Written By Muhimmath News on Saturday, 30 July 2016 | 10:19

മംഗളൂരു:  ഹരിയടുക്കയില്‍ വനപാലകര്‍ ഒരുക്കിയ കെണിയില്‍ അകപ്പെട്ട പെണ്‍പുലിയെ കുദ്രെമുഖ് ദേശീയ ഉദ്യാനത്തിന് കൈമാറി. ദിവസങ്ങളോളം ഹരിയടുക്ക, അത്തറടി പ്രദേശങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ പുലി കെണിയില്‍ വീണ വിവരം ഗ്രാമീണരാണ് വനപാലകരെ അറിയിച്ചത്. ഇരയും കെണിയും വെച്ച് ദിവസങ്ങള്‍ കാത്തിരുന്നിട്ടും കുടുങ്ങാത്തതിനെ തുടര്‍ന്ന് കൂട് പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. 

കൂടോടെ ഹരിയടുക്ക വനം ഓഫീസ് പരിസരത്തേക്ക് മാറ്റിയിരുന്ന പുലിയെ വെള്ളിയാഴ്ച കുദ്രമുഖ് ഉദ്യാനത്തിന് കൈമാറിയതായി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എച്ച്. രമേശ് അറിയിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved