Latest News :
Home » , , » മഅ്ദനി ഇക്കുറി അന്‍വാര്‍ശ്ശേ രിയില്‍ പെരുന്നാള്‍ ആഘോഷിക്കും

മഅ്ദനി ഇക്കുറി അന്‍വാര്‍ശ്ശേ രിയില്‍ പെരുന്നാള്‍ ആഘോഷിക്കും

Written By Muhimmath News on Tuesday, 5 July 2016 | 12:56

ശാസ്താംകോട്ട: വര്‍ഷങ്ങള്‍ക്കുശേഷം ഇക്കുറി പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി  മൈനാഗപ്പള്ളി അന്‍വാര്‍ശ്ശേരി യത്തീംഖാനയില്‍ പെരുന്നാള്‍ ആഘോഷിക്കും. 

നോമ്പ് തുടങ്ങി രണ്ടാഴ്ചയ്ക്കുശേഷം 2010 ആഗസ്ത് 17ന് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു ശേഷമാണ് കേരള പോലിസ് അറസ്റ്റ് രേഖപ്പെടുത്തി മഅ്ദനിയെ കര്‍ണാടക പോലിസിന് കൈമാറിയത്. പുണ്യമാസത്തില്‍ തടവറയിലേക്ക് പോവുമ്പോള്‍ ഇനിയൊരിക്കല്‍കൂടി യത്തീംഖാനയിലെ അന്തേവാസികള്‍ക്കൊപ്പം  പെരുന്നാള്‍ കൂടണമെന്ന മഅ്ദനിയുടെ ആഗ്രഹമാണ് ഇക്കുറി സഫലമാവുന്നത്. 2013 ലും 2015ലും ജാമ്യ ഇളവുമായി മഅ്ദനി കേരളത്തില്‍ എത്തിയിരുന്നെങ്കിലും  റമദാന്‍ മാസത്തിലായിരുന്നില്ല. 

എന്നാല്‍, ഇക്കുറി അദ്ദേഹം അന്‍വാര്‍ശ്ശേരിയില്‍ എത്തിയപ്പോള്‍ ഇവിടെ വന്‍ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. അന്തേവാസികളായ കുട്ടികളും തങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിനൊപ്പം പെരുന്നാള്‍ ആഘോഷിക്കാനാവുമെന്ന സന്തോഷത്തിലാണ്.  അന്‍വാര്‍ശ്ശേരിയിലെ കുട്ടികള്‍ക്കൊപ്പം പെരുന്നാളുകൊള്ളാന്‍ തന്റെ മനസ്സ് ആഗ്രഹിക്കുന്നതായി ബംഗളൂരുവില്‍ വച്ച് സന്ദര്‍ശിക്കുന്നവരോടൊക്കയും മഅ്ദനി സൂചിപ്പിക്കാറുണ്ടായിരുന്നു.

1998ല്‍ കോയമ്പത്തൂര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മഅ്ദനിയെ 10 വര്‍ഷത്തിനു ശേഷം നിരപരാധിയാണെന്നുകണ്ട് വിട്ടയച്ചെങ്കിലും രണ്ടു വര്‍ഷത്തിന് ശേഷം ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയാക്കി വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. 

കഴിഞ്ഞ 18 വര്‍ഷത്തിനുള്ളില്‍ കോയമ്പത്തൂര്‍ ജയിലില്‍ നിന്നും മോചിതനായശേഷമുള്ള രണ്ടുവര്‍ഷക്കാലം മാത്രമാണ് മഅ്ദനിക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാനായത്. നിരന്തരമായ നിയമപോരാട്ടത്തിലൂടെയും പ്രാര്‍ഥനയിലൂടെയും ഇത്തവണ നാട്ടിലെത്തിയപ്പോള്‍ അത് ഒരു റമദാന്‍ കാലമാണെന്നുള്ള പ്രത്യേകതയും ഉണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved