Latest News :
Home » , , » ഐഎസിനെ തിരേ രൂക്ഷവിമര്‍ശനവുമായി മഅ്ദനി

ഐഎസിനെ തിരേ രൂക്ഷവിമര്‍ശനവുമായി മഅ്ദനി

Written By Muhimmath News on Wednesday, 13 July 2016 | 10:19

ശാസ്താംകോട്ട: ഐഎസിനെതിരേ രൂക്ഷ വിമര്‍ശനവുമായി അബ്ദുന്നാസിര്‍ മഅ്ദനി. ഇന്നലെ ഉച്ചയ്ക്ക് ബംഗളൂരുവിലേക്കു തിരിക്കുന്നതിനു മുന്നോടിയായി അന്‍വാര്‍ശ്ശേരി ജുമാ മസ്ജിദില്‍ നടന്ന പ്രത്യേക നമസ്‌കാരത്തില്‍ പങ്കെടുത്ത് പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കുകയായിരുന്നു മഅ്ദനി. ഇസ്‌ലാമിനെയാണ് ഐഎസ് കൊന്നുകൊണ്ടിരിക്കുന്നതെന്ന് മഅ്ദനി പറഞ്ഞു. 

നിരപരാധികളെയും മനുഷ്യ സമൂഹത്തെയും കൊന്നൊടുക്കുന്നത് ഇസ്‌ലാമികമല്ല. ഖു ര്‍ആന്‍ വിശ്വസിക്കുന്ന ആര്‍ക്കും ഐഎസിനെ പിന്തുണയ്ക്കാനാവില്ല.

കേരളത്തിലെ മുസ്‌ലിം സമുദായം ജാഗ്രത പാലിക്കണം. ഒരാള്‍പോലും ഇത്തരം സംഘങ്ങളില്‍ ചെന്നുപെടാന്‍ പാടില്ല. ഐഎസിന്റെത് അനീതിയും അധര്‍മവുമാണെന്നും മഅ്ദനി പറഞ്ഞു. കോയമ്പത്തൂര്‍ സ്‌ഫോടന കേസ് പോലെ ബംഗളൂരു കേസിലും താന്‍ നിരപരാധിയാണെന്ന് മഅ്ദനി ആവര്‍ത്തിച്ചു. തന്റെ നിരപരാധിത്വം ഒരിക്കല്‍ തെളിയുമെന്നും അതിനുവേണ്ടി ഏവരുടെയും പ്രാര്‍ഥന ഉണ്ടാവണമെന്നും മഅ്ദനി ആവശ്യപ്പെട്ടു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved