Latest News :
Home » , » അബ്ദുന്നാസര്‍ മഅ്ദനി ജന്മനാട്ടില്‍ നിന്ന് മടങ്ങി

അബ്ദുന്നാസര്‍ മഅ്ദനി ജന്മനാട്ടില്‍ നിന്ന് മടങ്ങി

Written By Muhimmath News on Tuesday, 12 July 2016 | 20:02


തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി ജന്മനാട്ടില്‍ നിന്ന് മടങ്ങി. രാത്രി പത്തിന് തിരുവനന്തപുരത്ത് നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ മഅ്ദനി ബംഗളൂരുവിലേക്ക് തിരിക്കും. ചികിത്സയിലിരിക്കുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ എട്ടു ദിവസം കേരളത്തില്‍ തങ്ങാനാണ് അദ്ദേഹത്തിന് അനുമതി ലഭിച്ചിരുന്നത്.

ഐഎസ് ഇസ്ലാമിക വിരുദ്ധമാണെന്നും ഒറ്റക്കെട്ടായി നേരിടണമെന്നും അന്‍വാര്‍ശേരിയില്‍ യാത്രക്ക് മുമ്പ് നടത്തിയ പ്രസംഗത്തില്‍ മഅ്ദനി പറഞ്ഞു. ആരെങ്കിലും ഐസിസിന്റെ ഭാഗമായിട്ടുണ്ടെങ്കില്‍ അവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും മഅ്ദനി പറഞ്ഞു. പിഡിപി പ്രവര്‍ത്തകരും നാട്ടുകാരും വികാരനിര്‍ഭരമായ യാത്രയയപ്പാണ് മഅ്ദനിക്ക് നല്കിയത്.

സുപ്രീംകോടതി നിര്‍ദേശ പ്രകാരം പ്രത്യേക എന്‍ഐഎ കോടതിയാണ് മഅദ്‌നിക്ക് നാട്ടില്‍ പോകാന്‍ അനുമതി നല്‍കിയത്. കഴിഞ്ഞ നാലിനാണ് അദ്ദേഹം കേരളത്തിലെത്തിയത്. കേരളത്തിലേക്കുള്ള യാത്രയ്ക്ക് തൊട്ടു മുന്‍പ് ഇന്‍ഡിഗോ വിമാനക്കമ്പനി മഅദ്‌നിയ്ക്ക് യാത്രക്കുള്ള അനുമതി നിഷേധിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പൊലീസ് കാവലുള്ളതിനാല്‍ വ്യോമായന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയില്ലാതെ മഅ്ദനിയെ വിമാനത്തില്‍ കയറ്റാന്‍ അനുമതി നല്‍കാനാവില്ലെന്നായിരുന്നു വിമാന കമ്പനി അധികൃതരുടെ വിശദീകരണം. യാത്ര നിഷേധിച്ചതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഇന്‍ഡിഗോ ഓഫീസ് പിഡിപി പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും ചെയ്തിരുന്നു.

ഒരുവര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു മഅദ്‌നി കേരളത്തിലെത്തിയത്. മാതാവിനെ കാണാന്‍ കഴിഞ്ഞ വര്‍ഷവും മഅദ്‌നിക്ക് സുപ്രീംകോടതി ഇളവ് അനുവദിച്ചിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved