Latest News :
Home » , , » ഖത്മുല്‍ ഖുര്‍ആന്‍:ഇരു ഹറമുകളില്‍ സംഗമിച്ചത് 20 ലക്ഷം വിശ്വാസികള്‍

ഖത്മുല്‍ ഖുര്‍ആന്‍:ഇരു ഹറമുകളില്‍ സംഗമിച്ചത് 20 ലക്ഷം വിശ്വാസികള്‍

Written By Muhimmath News on Tuesday, 5 July 2016 | 12:51

മക്ക/മദീന: റമദാന്‍ 29ാം രാവില്‍ മക്ക മസ്ജിദുല്‍ ഹറാമില്‍ നടന്ന ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനച്ചടങ്ങില്‍ പങ്കെടുത്തത് 20 ലക്ഷം വിശ്വാസികള്‍. രാത്രി നമസ്‌കാരങ്ങളിലും പ്രാര്‍ഥനയിലും പങ്കെടുക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പുതന്നെ എത്തിയ വിശ്വാസികളാല്‍ ഹറമിന്റെ അകവും പുറവും നിറഞ്ഞുകവിഞ്ഞിരുന്നു. 

ഇരു ഹറം കാര്യാലയ മേധാവി ഡോ. ശെയ്ഖ് അബ്ദുറഹ്മാന്‍ അല്‍സുദൈസാണ് മസ്ജിദുല്‍ ഹറാമില്‍ ഖത്മുല്‍ ഖുര്‍ആന്‍ ചടങ്ങിന് നേതൃത്വം നല്‍കിയത്. മുസ്‌ലിം സമൂഹത്തിന്റെ നന്മയ്ക്കും സമാധാനത്തിനും പരലോക മോചനത്തിനും വേണ്ടി അദ്ദേഹം പ്രാര്‍ഥിച്ചു. തിരക്കു കണക്കിലെടുത്ത് മസ്ജിദുല്‍ ഹറാമിന്റെ കിങ് അബ്ദുല്ല വിപുലീകരണ ഭാഗങ്ങളും തുറന്നുകൊടുത്തിരുന്നു. 30,000 ഉദ്യോഗസ്ഥരെയാണ് മസ്ജിദുല്‍ ഹറാമിലും മക്കയുടെ വിവിധ ഭാഗങ്ങളിലും സുരക്ഷയ്ക്കായി നിയോഗിച്ചത്. തീര്‍ത്ഥാടകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് മക്ക ഹറമിലും പരിസരത്തുമായി 3121 കാമറകള്‍ സ്ഥാപിച്ചിരുന്നു. 

തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ള 60 സ്ഥലങ്ങളില്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു. മസ്ജിദുന്നബവിയില്‍ 10 ലക്ഷത്തോളം പേരാണ് ഖത്മുല്‍ ഖുര്‍ആന്‍ ദുആയില്‍ പങ്കെടുക്കാനെത്തിയത്. തറാവീഹ് നമസ്‌കാരത്തിനും മറ്റു പ്രാര്‍ഥനകള്‍ക്കും ശെയ്ഖ് ഹുസയ്ന്‍ അബ്ദുല്‍ അസീസ്, ഡോ. ശെയ്ഖ് അലി അല്‍ ഹുദൈഫി, ഡോ. ശെയ്ഥ് സ്വലാഹ് അല്‍ബുദൈര്‍ നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved