Latest News :
Home » » ബസില്‍ നിന്നും കണ്ടക്ടര്‍ തള്ളിയിട്ടു; ഡി വൈ എഫ് ഐ പ്രവര്‍ത്തകന് പരിക്ക്

ബസില്‍ നിന്നും കണ്ടക്ടര്‍ തള്ളിയിട്ടു; ഡി വൈ എഫ് ഐ പ്രവര്‍ത്തകന് പരിക്ക്

Written By Muhimmath News on Monday, 25 July 2016 | 18:04

ചെര്‍ക്കള: കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് കണ്ടക്ടര്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റു. ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ മുളിയാര്‍ മാസ്തിക്കുണ്ടിലെ അച്ചു എന്ന അഷ്‌റഫ് (30) നെയാണ് ബസില്‍ നിന്നും കണ്ടക്ടര്‍ തള്ളിയിട്ടത്. ഞായറാഴ്ച വൈകിട്ട് പൊവ്വലിലാണ് സംഭവം.

അഷ്‌റഫ് ചെര്‍ക്കളയില്‍ നിന്ന് കെ കെ പുറത്തേക്ക് പോകാന്‍ ബസ് കയറിയതായിരുന്നു. ഇതിനിടയില്‍ ടിക്കറ്റിനെ ചൊല്ലി അഷ്‌റഫും കണ്ടക്ടറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നാണ് പ്രകോപിതനായ കണ്ടക്ടര്‍ അഷ്‌റഫിനെ തള്ളിയിട്ടത്. അഷ്‌റഫിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved