Latest News :
Home » » മണല്‍ മാഫിയ അക്രമം: വില്ലേജ് അസിസ്റ്റന്റുമാര്‍ക്ക് പരിക്ക്

മണല്‍ മാഫിയ അക്രമം: വില്ലേജ് അസിസ്റ്റന്റുമാര്‍ക്ക് പരിക്ക്

Written By Muhimmath News on Wednesday, 27 July 2016 | 17:12


കുമ്പള: അനധികൃത മണല്‍ ശേഖരം പിടിക്കാനെത്തിയ റവന്യു അധികൃതരെ അക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. കുമ്പള ബംബ്രാണ വില്ലേജ് അസിസ്റ്റന്റും പള്ളിക്കര തൊട്ടി സ്വദേശിയുമായ എം. വിനോദ് (38), ഫീല്‍ഡ് അസിസ്റ്റന്റ് മൊഗ്രാലിലെ സെഡ് എ. മുഹമ്മദ്(49) എന്നിവര്‍ക്കാണ് മണല്‍ കടത്ത് സംഘത്തിന്റെ അക്രമത്തില്‍ പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ കുമ്പള പാലത്തിന് സമീപം വെച്ചാണ് അക്രമം. ഇവിടെ പുഴയില്‍ അനധികൃതമായി മണല്‍ കടത്തുന്നുണ്ടെന്നും മുന്നൂറിലധികം പ്ലാസ്റ്റിക് ചാക്കുകളില്‍ മണല്‍ ശേഖരിച്ച് വെച്ചിട്ടുണ്ടെന്നുമുള്ള വിവരത്തെത്തുടര്‍ന്ന് എത്തിയതായിരുന്നു വില്ലേജ് അധികൃതര്‍. മണല്‍ കടത്ത് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇരുപതോളം വരുന്ന സംഘം അക്രമിച്ചത്. ബിയര്‍കുപ്പി, കല്ല്, വടി എന്നിവ കൊണ്ടാണ് അക്രമിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് പൊലീസ് എത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved