Latest News :
Home » , » ഡോക്ടറെയും ഭാര്യയെയും കെട്ടിയിട്ട് വീട് കൊള്ളയടിച്ചു

ഡോക്ടറെയും ഭാര്യയെയും കെട്ടിയിട്ട് വീട് കൊള്ളയടിച്ചു

Written By Muhimmath News on Tuesday, 5 July 2016 | 11:11

മംഗളൂരു: ഗൃഹനാഥനായ ഡോക്ടറെയും ഭാര്യയെയും കെട്ടിയിട്ട് രണ്ടംഗ സംഘം വീട് കൊള്ളയടിച്ചു. മല്‍പെയ്ക്കടുത്ത് പാവഞ്ചഗുഡ്ഡെയിലെ ഡോക്ടര്‍ ദേവദാസ് ഭട്ടിനെയും ഭാര്യയെയുമാണ് മുഖംമറച്ച് എത്തിയ സംഘം കെട്ടിയിട്ട് വീട് കൊള്ളയടിച്ചത്. 

തിങ്കളാഴ്ച പുലര്‍ച്ചെ നാലരമണിയോടെയാണ് മുഖം തൂവാലകൊണ്ട് മറച്ച് രണ്ടംഗ സംഘം വാതില്‍ തുരന്ന് വീടിനുള്ളില്‍ കടന്നത്. ദമ്പതിമാരെ കെട്ടിയിട്ടശേഷം അലമാര തുറന്ന് 10 സ്വര്‍ണനാണയങ്ങളും രണ്ട് സ്വര്‍ണ വളകളും കൈയിലാക്കി. തുടര്‍ന്ന്
പുറത്ത് നിര്‍ത്തിയിട്ട ഡോക്ടറുടെ കാറുമായി കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടു. 

നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ പോലീസില്‍ വിവരം അറിയിച്ചു. മല്‍പെ പോലീസ് അന്വേഷണം ആരംഭിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved