Latest News :
Home » » ബസില്‍ കടത്തിയ 40000 രൂപയുടെ പുകയില ഉത്പന്നങ്ങളും വിദേശമദ്യവും പിടികൂടി

ബസില്‍ കടത്തിയ 40000 രൂപയുടെ പുകയില ഉത്പന്നങ്ങളും വിദേശമദ്യവും പിടികൂടി

Written By Muhimmath News on Tuesday, 19 July 2016 | 12:09

മഞ്ചേശ്വരം: വാണിജ്യനികുതി ചെക് പോസ്റ്റില്‍ നിരോധിത പുകയില ഉത്പന്നങ്ങളും വിദേശമദ്യവുമുള്‍പ്പെടെ 40,000 രൂപയുടെ ലഹരിവസ്തുക്കള്‍ പിടികൂടി. എക്‌സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.

മംഗളൂരുവില്‍നിന്ന് കാസര്‍കോട്ടേക്ക് പോകുകയായിരുന്ന കര്‍ണാടക കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെ പിറകിലെ സീറ്റിനടിയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയിലാണ് ഇവ കണ്ടെത്തിയത്. അയ്യായിരത്തോളം പാന്‍മസാല പായ്ക്കറ്റുകളും 70 ടിന്‍ പായ്ക്കറ്റുകളും 24 ഫ്രൂട്ടി പായ്ക്കറ്റ് കര്‍ണാടകനിര്‍മിത മദ്യവുമാണ് പിടികൂടിയത്. ഇവ കടത്തിയ ആളെ പിടികൂടാന്‍ കഴിഞ്ഞില്ല. ചെക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.ശങ്കര്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രേമരാജന്‍, പ്രിവന്റീവ് ഓഫീസര്‍ ബാലകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷേഖ് മുഹമ്മദ്, രഞ്ജിത്, മൈക്കിള്‍ എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved