Latest News :
Home » » മഞ്ചേശ്വരം പ്രസ്സ് ക്ലബ്ബ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

മഞ്ചേശ്വരം പ്രസ്സ് ക്ലബ്ബ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

Written By Muhimmath News on Friday, 1 July 2016 | 20:22



മഞ്ചേശ്വരം: മഞ്ചേശ്വരം പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഹൊസങ്കടി ഹില്‍സൈഡ് ഹാളില്‍ നടന്ന പരിപാടിയില്‍ മുഹമ്മദ് ബഷീര്‍ പി.കെ റംസാന്‍ സന്ദേശം കൈമാറി. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് അനീസ് ഉപ്പള അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ചര്‍ച്ച് ഫാദര്‍ വേലെറിന്‍ ലൂയിസ് മുഖ്യാതിഥിയായിരുന്നു.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷറഫ്, ജില്ലാ പഞ്ചായത്ത് വികസന സമിതി അധ്യക്ഷന്‍ ഹര്‍ഷാദ് വോര്‍ക്കാടി, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി, വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ മജീദ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.ആര്‍ ജയാനന്ദ, സി.പി.ഐ ജില്ലാ അസി.സെക്രട്ടറി ബി.വി രാജന്‍, യു.കെ ഗ്രൂപ്പ് ചെയര്‍മാന്‍ യു.കെ യൂസഫ്, എസ്.ഡി.പി.ഐ നേതാവ് ഹമീദ് ഹൊസങ്കടി, ഹരീഷ് ഷെട്ടി മാട, മഞ്ചേശ്വരം കെ.എസ്.ഇ.ബി അസി.എന്‍ജിനീയര്‍ ദിലീപ് കുമാര്‍, സബ് എന്‍ജിനീയര്‍ തോമസ് പി.വി, അബ്ദുല്‍ റഹ്മാന്‍ ഉദ്യാവര്‍ എന്നിവര്‍ സംസാരിച്ചു. ആരിഫ് മച്ചംപാടി സ്വാഗതവും സലാം വോര്‍ക്കാടി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved