Latest News :
Home » , » ഡെങ്കിപ്പനി ബാധിച്ച് വ്യാപാരി മരിച്ചു

ഡെങ്കിപ്പനി ബാധിച്ച് വ്യാപാരി മരിച്ചു

Written By Muhimmath News on Tuesday, 19 July 2016 | 18:11

പെര്‍ള: ഡെങ്കിപ്പനി ബാധിച്ച് മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. സ്വര്‍ഗക്ക് സമീപം ബെട്ടംപാടി ഇല്ലിയടുക്കയിലെ മനോഹര്‍ റൈ(55)യാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് പനിയെത്തുടര്‍ന്ന് മനോഹര്‍റൈയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. വര്‍ഷങ്ങളായി ബെട്ടംപാടിയില്‍ പലചരക്ക് കട നടത്തി വരികയായിരുന്നു. ഭാര്യ: മമത. മക്കള്‍: ചിരായു, ചിരാഗ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved