Latest News :
Home » , , » ബിഹാറില്‍ മാവോയിസ്റ്റ ആക്രമണം; 10 ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ബിഹാറില്‍ മാവോയിസ്റ്റ ആക്രമണം; 10 ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Written By Muhimmath News on Tuesday, 19 July 2016 | 10:45

ന്യൂഡല്‍ഹി: ബിഹാറിലെ ചകര്‍ബന്തയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കുഴി ബോംബ് സ്‌ഫോടനത്തില്‍ 10 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകളെ സേന വധിച്ചു. ഔറംഗബാദ് ജില്ലയില്‍ ഇമാമിഗഞ്ചുമായി അതിര്‍ത്തി പങ്കിടുന്ന ചകര്‍ബന്ത വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

പട്രോളിംഗ നടത്തുകയായിരുന്ന സി.ആര്‍.പി.എഫ് കോബ്ര ബറ്റാലിയന്‍ ജവാന്മാര്‍ക്ക് നേരെ മാവോയിസ്റ്റ് സംഘം ആക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ ജവാന്മാരെ ആശുപത്രിയിലെത്തിക്കാന്‍ ഹെലിക്കോപ്ടര്‍ സംഭവ സ്ഥലത്ത് എത്തിച്ചെങ്കിലും കനത്ത വെടിവെപ്പിനെ തുടര്‍ന്ന് ഇറങ്ങാന്‍ കഴിഞ്ഞില്ല. അതേസമയം തിങ്കളാഴ്ച പകല്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെ അവസാനിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ സി.ആര്‍.പി.എഫ് പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്. ആയുധങ്ങളും സ്‌ഫോടകവസ്തുക്കളുടെ ശേഖരവും കണ്ടെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved