Latest News :
Home » , » മര്‍കസ് അലുംനി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: സ്പീക്കര്‍ പി രാമകൃഷ്ണന്‍

മര്‍കസ് അലുംനി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: സ്പീക്കര്‍ പി രാമകൃഷ്ണന്‍

Written By Muhimmath News on Sunday, 24 July 2016 | 11:21



മലപ്പുറം: രാജ്യത്തിന്റെ മത സൗഹാര്‍ദ്ധവും സാംസ്‌ക്കാരിക ഭദ്രതയും കാത്തു സൂക്ഷിക്കുന്നതില്‍ മര്‍ക്കസ് വഹിച്ച പങ്ക് ശ്ലാഘനീയമാണെന്നും നവതലമുറയില്‍ സാമൂഹ്യ ഉന്നമനവും വളര്‍ച്ചയും ലക്ഷ്യമാക്കി മര്‍ക്കസ് അലുംനി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പൊന്നാനി സിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മര്‍ക്കസ് അലുംനി വെബ് സൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ സയ്യിദ് സൈനുല്‍ ആബിദ് ജീലാനി, സയ്യിദ് ഹബീബ് തുറാബ്, സയ്യിദ് സലാഹുദ്ധീന്‍ ബുഖാരി, അക്ബര്‍ ബാദുഷ സഖാഫി, ഉനൈസ് മുഹമ്മദ്, സലാം ഷാ, സഗീര്‍ ചെറുപ്പ, ഡോ.അബൂബക്കര്‍ പത്തംകുളം, മുസ്തഫ എടപ്പറ്റ, ഉസ്മാന്‍ മാവൂര്‍, റഹീം ചാവക്കാട്, പി വി സി അബ്ദു റഹ്മാന്‍, മൂസ ഇരിങ്ങണ്ണൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved