Latest News :
Home » , » പ്രവാസി പുനരധിവാസ പദ്ധതി ത്വരിതപ്പെടുത്തുക: മര്‍കസ് അലുംനി പ്രവാസി മീററ്

പ്രവാസി പുനരധിവാസ പദ്ധതി ത്വരിതപ്പെടുത്തുക: മര്‍കസ് അലുംനി പ്രവാസി മീററ്

Written By Muhimmath News on Wednesday, 20 July 2016 | 22:08

കോഴിക്കോട്: വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി നാട്ടില്‍ മടങ്ങി എത്തിയവര്‍ക്ക് പ്രായോഗികമായ പുനരധിവാസ പദ്ധതി നടത്തണമെന്ന് മര്‍കസ് അലുംനി പ്രവാസി മീറ്റ് ആവശ്യപ്പെട്ടു. ചെറുകിട നിക്ഷേപ പദ്ധതികള്‍, പലിശ രഹിത വായ്പകള്‍, തൊഴില്‍ മെഖലയില്‍ മുന്‍ഗണന തുടങ്ങിയവ നടപ്പിലാക്കണമെന്നും പ്രവാസി മീറ്റ് ആവശ്യപ്പെട്ടു.

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥ വ്യവസായ ലോബികളുടെ നീക്കങ്ങളെ പ്രതിരോധിക്കുന്നതിന് വ്യോമയാന മന്ത്രാലയം എയര്‍പ്പോര്‍ട്ട് അതോറിറ്റി തുടങ്ങിയവയില്‍ സംസ്ഥാന സര്‍ക്കാര്‍ സജീവമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

ജിസിസി രാജ്യങ്ങളില്‍ പ്ലസ്ടുവിന് ശേഷം ഉന്നത വിദ്യാഭ്യാസത്തിന് അവസരം ഇല്ലാത്ത സ്ഥലങ്ങളില്‍ പ്രമുഖ സര്‍വ്വകലാശാലകളുടെ ഓഫ് കാമ്പസുകളും വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏര്‍പ്പെടുത്തണമെന്നും മര്‍കസ് അലുംനി പ്രവാസി മീറ്റ് ആവശ്യപ്പെട്ടു.

മര്‍കസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് മര്‍കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദ് ജീലാനി, അബ്ദുറഹ് മാന്‍ ഇടക്കുനി, അക്ബര്‍ ബാദുഷ സഖാഫി, ജലീല്‍ കണ്ണമംഗലം, റഹീം ചാവക്കാട്, ഉസ്മാന്‍ മാവൂര്‍, റഹീം ചാവക്കാട്, ശിഹാബ് മമ്പുറം, പിവിസി അബ്ദുറഹിമാന്‍, ഉസ്മാന്‍ മുക്കം, സി.കെ മുഹമ്മദ്, സലാം ഷാ, മൂസ ഇരിങ്ങണ്ണൂര്‍, സഗീര്‍ ചെറൂപ്പ, സികെ ഉനൈസ് തുടങ്ങിയവര്‍ സംസാരിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved