Latest News :
Home » , » വിവാഹത്തെ ചൊല്ലി തര്‍ക്കം; പൂച്ചക്കാട്ട് 5 പേര്‍ക്ക് കുത്തേറ്റു

വിവാഹത്തെ ചൊല്ലി തര്‍ക്കം; പൂച്ചക്കാട്ട് 5 പേര്‍ക്ക് കുത്തേറ്റു

Written By Muhimmath News on Sunday, 24 July 2016 | 19:01

ബേക്കല്‍: വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്‌പോര് കത്തി ക്കുത്തില്‍ കലാശിച്ചു. ഗുരുതരമായി കുത്തേറ്റ നിലയില്‍ അഞ്ചുപേരെ മംഗ ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൂച്ചക്കാട്, തെക്കുപുറത്തെ ഖാദര്‍, അനുജന്‍ നവാസ് ബന്ധുവായ ആരിഫ്, അറഫാത്ത്, റിയാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ ഉടന്‍ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗ ളൂരുവിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

ശനിയാഴ്ച ഉച്ചക്കാണ് സംഭവം. ഏതാനും ദിവസം മുമ്പ് ആദൂരില്‍ നടന്ന കല്യാണവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കത്തികുത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. വധുവിന്റെ വീട് ആദൂരിലാണ്. കല്യാണ പാര്‍ട്ടി നേരത്തെ പുറപ്പെട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നം സംഘട്ടനത്തില്‍ കലാശിച്ചിരുന്നുവെന്നും ഇതു സംബന്ധിച്ച് ആദൂര്‍ പൊലീസ് കേസെടുത്തിരുന്നുവെന്നു ബേക്കല്‍ പൊലീസ് പറഞ്ഞു. ആദൂരില്‍ ഉണ്ടായ സംഭവത്തിന്റെ തുടര്‍ച്ചയായിട്ടാണ് ശനിയാഴ്ച ഉച്ചയ്ക്കു ബന്ധുക്കളായ ഇരു കൂട്ടരും അക്രമത്തില്‍ ഏര്‍പ്പെട്ടതെന്നും പൊലീസ് പറഞ്ഞു.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved