Latest News :
Home » » റോഡില്ല; സ്‌കൂള്‍ വിദ്യാര്‍ഥി കളുടെ യാത്ര വയല്‍വരമ്പിലൂടെ

റോഡില്ല; സ്‌കൂള്‍ വിദ്യാര്‍ഥി കളുടെ യാത്ര വയല്‍വരമ്പിലൂടെ

Written By Muhimmath News on Thursday, 14 July 2016 | 10:08

മയ്യളം: റോഡില്ലാത്തതുമൂലം വിദ്യാര്‍ഥികളുടെ പഠിത്തം മുടങ്ങുന്നു. മയ്യളം സ്‌കൂളിലെക്കുള്ള വഴിയാണ് വളരെ പരിതാപകരമായത്. കൃഷി ചെയ്യുന്ന പാടത്തിന്റെ വരമ്പിലൂടെ നടന്ന് സ്‌കൂളിലെക്ക് പേകാന്‍ പല വിദ്യാര്‍ത്ഥികളും തയ്യാറാകുന്നില്ല. ദിവസേന കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞുവിട്ട് ജോലി ചെയ്യുന്ന പല രക്ഷിതാക്കള്‍ക്കും ജോലി നഷ്ടപ്പെടുന്നു. 

ആദിവാസികള്‍ കൂടുതലുള്ള മേഖലയാണിത്. മഴക്കാലമായതോടെ പാടത്ത് കൃഷി ഇറക്കാന്‍ വരമ്പ് ചെത്തി ഒരാള്‍ക്ക് പോലും നടന്നുപേകാന്‍ പറ്റുന്നില്ല. രക്ഷിതാവ് കുട്ടിയുടെ കൈപിടിച്ച് സ്‌കൂളിലെക്ക് കൊണ്ടുപോകേണ്ട സ്ഥിതിയാണ്. കഷ്ടിച്ച് വരമ്പ് കടന്ന് അക്കര എത്തിയാല്‍ കൈവരി ഇല്ലാത്ത പാലം കടക്കണം. ഇതെല്ലാം രക്ഷിതാക്കളുടെ നെഞ്ചിടിപ്പ്  വര്‍ധിക്കുന്നു. കീലോമീറ്ററോളം ദുര്‍ഘടമായ റോഡിലൂടെ സഞ്ചരിച്ച് അധ്യാപകര്‍ സ്‌കൂളിലെത്തിയാല്‍ കുട്ടികളുടെ കുറവ് മൂലം അധ്യാപകരും വിഷമത്തിലാണ്. നല്ല റോഡ് സ്‌കൂളിലെക്ക് ഉണ്ടാക്കാന്‍ സ്ഥലം എം എല്‍ എ യും, പഞ്ചായത്ത് അധികൃതരും തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved