Latest News :
Home » » മെഗാ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച

മെഗാ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച

Written By Muhimmath News on Thursday, 21 July 2016 | 12:22

ബദിയടുക്ക: കുംടിക്കാന എ.എസ്.ബി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം മംഗലാപുരം കെ.എം.സി ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച രാവിലെ 9.30മുതല്‍ കുംടിക്കാന സ്‌കൂളില്‍ നടക്കും. ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍. കൃഷ്ണഭട്ട് ഉദ്ഘാടനം ചെയ്യും. 

പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന്‍ പ്രസിഡണ്ട് ജോണ്‍ ഡിസൂസ അധ്യക്ഷത വഹിക്കും. പി അബ്ദുല്‍ സലാം, എസ്. ജയരാമ, എം. അബ്ബാസ് പ്രസംഗിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് മംഗളൂരു കെഎംസിയില്‍ 10,000വരെ ഫീസിളവ് നല്‍കുന്ന ആരോഗ്യ കാര്‍ഡും ലഭിക്കും. ബന്ധപ്പെടുക: 7559 922 904, 9446 831 107.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved