Latest News :
Home » , » മൈക്രോഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിക്ക് നേരിട്ട് പങ്കുണ്ടെന്ന് എഫ്.ഐ.ആര്‍

മൈക്രോഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിക്ക് നേരിട്ട് പങ്കുണ്ടെന്ന് എഫ്.ഐ.ആര്‍

Written By Muhimmath News on Monday, 18 July 2016 | 18:59

കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന എഫ്.ഐ.ആര്‍ പുറത്ത്. വെള്ളാപ്പള്ളി ഉള്‍പ്പെടെ കേസില്‍ അകപ്പെട്ട അഞ്ചുപേര്‍ക്കെതിരെയും തെളിവുണ്ടെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. പിന്നാക്ക വികസന കോര്‍പറേഷന് വ്യാജ വിനിയോഗ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്, ക്രമക്കേട് കണ്ടെത്തിയിട്ടും കോര്‍പ്പറേഷന്‍ പണം അനുവദിച്ചു, ഒരേ വിനിയോഗസര്‍ട്ടിഫിക്കറ്റ് വെച്ച് മൂന്ന് സംഘങ്ങള്‍ക്ക് വരെ പണം അനുവദിച്ചതായും വായ്പാതുക ശാഖാകെട്ടിടത്തിന് വേണ്ടി വകമാറ്റി, തുടങ്ങിയവയാണ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് വെള്ളാപ്പള്ളി അടക്കം അഞ്ച് പേര്‍ക്കെതിരെ മൈക്രോഫിനാന്‍സ് കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved