Latest News :
Home » » മിന്‍ഹാജുസ്സുന്ന മാസാന്ത സ്വലാത്ത് ഉല്‍ഘാടനം ജൂലൈ 29ന്

മിന്‍ഹാജുസ്സുന്ന മാസാന്ത സ്വലാത്ത് ഉല്‍ഘാടനം ജൂലൈ 29ന്

Written By Muhimmath News on Sunday, 17 July 2016 | 21:44

കുണിയ: മിന്‍ഹാജുസ്സുന്ന ഇന്‍സ്റ്റിറ്റിയൂഷന്‍സിന് കീഴില്‍ സംഘടിപ്പിക്കുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസിന് ഈ മാസം 29ന് തുടക്കമകും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി കടലുണ്ടി സ്വലാത്ത് മജ്‌ലിസിനും പ്രാര്‍ത്ഥനാ സമ്മേളനത്തിനും നേതൃത്വം നല്‍കും.

അസര്‍ നിസ്‌കാരത്തിന് ശേഷം ബുര്‍ദ്ദ ആസ്വാദനത്തോടെ വേദിയുണരും. മഗ്രിബ് നിസ്‌കാരാനന്തരം നടക്കുന്ന ആത്മീയ പ്രഭാഷണം, നസ്വീഹത്ത്, ദിക്‌റ് സ്വലാത്ത് നടക്കും. കൂട്ടു പ്രാര്‍ത്ഥന മജ്‌ലിസില്‍ നിരവധി സാദാത്തുക്കളും പണ്ഡിതരും സംബന്ധിക്കും.

പരിപാടിയുടെ വിജയത്തിനായ് കഴിഞ്ഞ ദിവസം ചേര്‍ന്ന കണ്‍വെന്‍ഷനില്‍ വിപുലമായ സംഘാടക സമിതി നിലവില്‍ വന്നു. സയ്യിദ് ആറ്റക്കോയ തങ്ങള്‍ അല്‍ ഐദറൂസി, സി എച്ച് ഹസൈനാര്‍ സഖാഫി, ബി കെ അഹ്മദ് മുസ്ലിയാര്‍, അബ്ദുല്‍ റഹ്മാന്‍ ബാഖവി, എം ഇബ്രാഹിം (അഡൈ്വസറി ബോര്‍ഡ്) സയ്യിദ് ഇസ്മാഈല്‍ അസ്ഹര്‍ സഖാഫി അല്‍ ബുഖാരി (ചെയര്‍മാന്‍), സി എച്ച് ഹമീദ് മുസ്ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ ഹാജി, അബ്ദുല്‍ കരീം (വൈസ് ചെയര്‍മാന്‍) അബ്ദുല്‍ ഖാദര്‍ സഖാഫി (ജനറല്‍ കണ്‍വീനര്‍), ശമീര്‍ അമാനി, റഷീദ് ഹാജി, മുഹമ്മദ് കുഞ്ഞി (ജോ; കണ്‍വീനര്‍), അബ്ദുല്‍ കബീര്‍ കെ എം (ഫിനാന്‍സ് സെക്രട്ടറി), ഹാശിര്‍ എ കെ (വളണ്ടിയര്‍ ക്യാപ്റ്റന്‍).
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved