Latest News :
Home » , , , » കാണാതാകല്‍ : യഹിയക്കും മതപണ്ഡിതനുമെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തു

കാണാതാകല്‍ : യഹിയക്കും മതപണ്ഡിതനുമെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തു

Written By Muhimmath News on Monday, 18 July 2016 | 10:16

പാലക്കാട് : ദുരൂഹസാഹചര്യത്തില്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷയായ യുവതിയുടെ ഭര്‍ത്താവിനും മുംബൈയിലെ മതപണ്ഡിതനു മെതിരെ പോലിസ് യു.എ.പി.എ നിയമം ചുമത്തി കേസെടുത്തു. പാലക്കാട് യാക്കര സ്വദേശി യഹിയ( ബെറ്റ്‌സണ്‍31)യ്ക്കും മുംബൈയിലെ മതപണ്ഡിതന്‍ ആര്‍.സി ഖുറൈഷിക്കുമെതിരെയാണ് കേസ്. 

യഹിയയുടെ ഭാര്യ എറണാകുളം സ്വദേശിനി മറിയത്തെ (മെറിന്‍ ജേക്കബ്) കാണാതായതിനെത്തുടര്‍ന്ന് മെറിന്‍ജേക്കബിന്റെ സഹോദരന്‍ എബിന്‍ ജോസഫിന്റെ പരാതിയെത്തുടര്‍ന്നാണ് കേസ്.

ഭര്‍ത്താവ് യഹിയ, അയാളുടെ സഹോദരന്‍ ഈസ, ഭാര്യ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി ഫാത്തിമ (നിമിഷ) എന്നിവര്‍ക്കൊപ്പമാണ് മറിയത്തെ കാണാതായത്. ഐസിസ് ബന്ധമാരോപിക്കപ്പെട്ട് ഇവരുടെ തിരോധാനത്തിന്റെ പശ്ചാത്തലത്തില്‍ ഈസയുടെയും യഹിയയുടെയും പിതാവ്  വിന്‍സന്റ് പോലിസില്‍ പരാതി നല്‍കിയിരുന്നു. സഹോദരിയെ മതം മാറ്റിയെന്നും പിന്നീട് കാണാതായെന്നും പരാതിയില്‍പറയുന്നു. 

സഹോദരിയും ഭര്‍ത്താവും തന്നെയും ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിച്ചതായി എബിന്‍ ജോസഫ് പരാതിയില്‍ പറയുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved