Latest News :
Home » » ജുവനൈല്‍ ഹോമില്‍ നിന്ന് കാണാതായ 13കാരനെ കോഴിക്കോട്ട് കണ്ടെത്തി

ജുവനൈല്‍ ഹോമില്‍ നിന്ന് കാണാതായ 13കാരനെ കോഴിക്കോട്ട് കണ്ടെത്തി

Written By Muhimmath News on Sunday, 17 July 2016 | 15:02

കാസര്‍കോട്: പരവനടുക്കം ജുവനൈല്‍ ഹോമില്‍ നിന്നും ചാടിയ 13കാരനെ കോഴിക്കോട്ട് കണ്ടെത്തി. തൃക്കരിപ്പൂര്‍ പൂച്ചോലിലെ ഷരീഫിന്റെ മകന്‍ മുഹമ്മദ് അന്‍സാറിനെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ കണ്ടെത്തിയത്. പ്ലാറ്റ്‌ഫോമില്‍ അലഞ്ഞ് തിരിയുകയായിരുന്ന അന്‍സാറിനെ റെയില്‍വെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവം വ്യക്തമായത്. റെയില്‍വെ പോലീസ് കാസര്‍കോട് സി.ഐ എം.പി ആസാദിന് വിവരം നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സംഘം കോഴിക്കോട്ടെത്തി കുട്ടിയെ കാസര്‍കോട്ടേക്ക് കൊണ്ടുവരികയായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved