Latest News :
Home » , , , » ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളികളെ കണ്ടെത്താന്‍ ഇന്ത്യ ഇറാന്റെ സഹായം തേടി

ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളികളെ കണ്ടെത്താന്‍ ഇന്ത്യ ഇറാന്റെ സഹായം തേടി

Written By Muhimmath News on Friday, 15 July 2016 | 09:56

ന്യൂദല്‍ഹി: ദുരൂഹ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് കാണാതായവരെ കണ്ടെത്താന്‍ ഇന്ത്യ ഇറാന്റെ സാഹായം തേടി. ടൂറിസ്റ്റ് വിസയില്‍ ഇവര്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്നാണിത്.

കഴിഞ്ഞ ഒരു മാസത്തിനിടെ കാണാതായ 17 പേരില്‍ 9 പുരുഷന്മാര്‍, 6 സ്ത്രീകള്‍, 2 കുട്ടികള്‍ എന്നിവരാണുള്ളത്. ഇതില്‍ മൂന്ന് സ്ത്രീകള്‍ ഗര്‍ഭിണികളാണ്. രണ്ട് സംഘങ്ങളായാണ് മലയാളികള്‍ ഇന്ത്യ വിട്ടതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.
ഇതില്‍ ഒരു സംഘം മസ്‌കറ്റിലും, മറ്റൊരു സംഘം ദുബായിലുമാണ് ആദ്യം എത്തിയതെന്നാണ് വിവരം. ഇവിടെ നിന്ന് അവര്‍ ഇറാനിലേക്ക് കടന്നുവെന്നാണ് കരുതുന്നത്. ഇറാന്റെ പ്രധാന പ്രവിശ്യയായ സര്‍ബാസ് ഐസിസ് സ്വാധീനം ഏറെയുള്ള പ്രദേശമാണ്. മലയാളികള്‍ അടക്കമുള്ളവര്‍ ഇവിടെ എത്തിയിട്ടുണ്ടാകാം എന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 21 പേരെ കണാതായിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരെ കാണാതായിട്ടുള്ളത്. എന്‍.ഐ.എ അടക്കമുള്ള കേന്ദ്ര ഏജന്‍സികളും സംസ്ഥാന പോലീസും സംഭവത്തെപ്പറ്റി അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് അന്വേഷണ ഏജന്‍സികള്‍ ഇറാന്റെ സഹായം തേടിയിട്ടുള്ളത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved