Latest News :
Home » » ദാമോദരന്റെ പെരുമാറ്റം അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്നതു പോലെ: വി.എസ്

ദാമോദരന്റെ പെരുമാറ്റം അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്നതു പോലെ: വി.എസ്

Written By Muhimmath News on Wednesday, 20 July 2016 | 12:57

തിരുവനന്ത പുരം: അഡ്വക്കേറ്റ് എം.കെ. ദാമോദരനെതിരെ വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നെന്ന ദാമോദരന്റെ ആരോപണം പുച്ഛിച്ചു തള്ളുമെന്ന് വി.എസ് പറഞ്ഞു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നതു പോലെയാണ് ദാമോദരന്‍ പെരുമാറുന്നതെന്നും വി.എസ് പറഞ്ഞു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഹര്‍ജി നല്‍കിയതിനാലാണ് ദാമോദരന്‍, നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്മാറിയത്.
സര്‍ക്കാരിന്റെ പ്ലീഡര്‍ സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട സുശീലഭട്ട് മികച്ച അഭിഭാഷകയാണ്. എപ്പോഴും സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ നിലകൊണ്ടിട്ടുണ്ട്. അതിനാലാണ് അവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് താന്‍ കത്തയച്ചതെന്നും വി.എസ് പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved