Latest News :
Home » » റെയില്‍വെ ട്രാക്കിലെ ക്ലിപ്പുകള്‍ ഊരിമാറ്റിയ സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു

റെയില്‍വെ ട്രാക്കിലെ ക്ലിപ്പുകള്‍ ഊരിമാറ്റിയ സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു

Written By Muhimmath News on Monday, 25 July 2016 | 19:11



കാസര്‍കോട്: റെയില്‍വെ ട്രാക്കില്‍ പാളങ്ങള്‍ ഉറപ്പിക്കുന്ന ക്ലിപ്പുകള്‍ ഊരിമാറ്റിയ നിലയില്‍ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മൊഗ്രാല്‍പുത്തൂര്‍ സി.പി.സി.ആര്‍.ഐ ഗസ്റ്റ് ഹൗസിന് സമീപത്തെ റെയില്‍വെ ട്രാക്കിലാണ് കഴിഞ്ഞ ദിവസം ആറ് ഇലാസ്റ്റിക് റെയില്‍വെ ക്ലിപ്പുകള്‍ ഊരിമാറ്റിയ നിലയില്‍ കണ്ടത്. സ്ഥലം തിങ്കളാഴ്ച രാവിലെ കാസര്‍കോട് എസ്.ഐ. രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തില്‍ പരിശോധിച്ചു. ആര്‍.പി.എഫ് അധികൃതര്‍ നല്‍കിയ പരാതിയിലാണ് കാസര്‍കോട് പൊലീസ് കേസെടുത്തത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved