Latest News :
Home » , » 15 കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെതിരെ കേസ്

15 കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെതിരെ കേസ്

Written By Muhimmath News on Tuesday, 19 July 2016 | 18:05

ബദിയഡുക്ക: പതിനഞ്ചുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ 60 കാരനായ പിതാവിനെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അടുക്കസ്ഥലയിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച മകളും പിതാവും മാത്രം വീട്ടിലുണ്ടായിരുന്ന നേരത്താണ് പീഡന ശ്രമമെന്നു പറയുന്നു. കുടുബാംഗങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി അവരെ വിവരമറിയിച്ചു. കുടുബാംഗങ്ങള്‍ പെണ്‍കുട്ടിയുമായി സ്‌റ്റേഷനില്‍ എത്തി പൊലീസിനു പരാതി നല്‍കുകയായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved