Latest News :
Home » , , » ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിട ശിലാസ്ഥാപനം; വിദ്യാഭ്യാസ മന്ത്രി വ്യാഴാഴ്ച മര്‍കസില്‍

ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിട ശിലാസ്ഥാപനം; വിദ്യാഭ്യാസ മന്ത്രി വ്യാഴാഴ്ച മര്‍കസില്‍

Written By Muhimmath News on Wednesday, 27 July 2016 | 18:39

കുന്നമംഗലം: മര്‍കസിന് കീഴില്‍ പുതുതായി നിര്‍മിക്കുന്ന ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ശിലാസ്ഥാപനം വ്യാഴാഴ്ച (28-07-16) വൈകുന്നേരം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിര്‍വഹിക്കും. ആധുനിക സൗകര്യങ്ങളോടെയുള്ള ബില്‍ഡിംഗില്‍ ഡിജിറ്റല്‍ ക്ലാസ്‌റൂം, തൊഴില്‍ പരിശീലന കേന്ദ്രം, ലൈബ്രറി, കളിസ്ഥലം എന്നിവ നിര്‍മിക്കും.

മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അഡ്വ.പി.ടി.എ റഹീം എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. അവശവിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായനിധിയുടെ സമര്‍പ്പണോദ്ഘാടനം ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ഐ.എ.എസ് നിര്‍വഹിക്കും. സി. മുഹമ്മദ് ഫൈസി, ഡോ. ഹാറൂണ്‍ മന്‍സൂരി മുംബൈ, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, വിനോദ് പടനിലം, ബഷീര്‍ പടാളിയില്‍, ഡോ. ഗിരീഷ് ചോലയില്‍, ഡോ. സദാനന്ദന്‍ മാണിയോത്ത്, പ്രൊഫ. പി.എസ് ഗോപി സംബന്ധിക്കും.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved