Latest News :
Home » » എം എസ് എഫ് ഡെലിഗേറ്റ് മീറ്റ് നടത്തി

എം എസ് എഫ് ഡെലിഗേറ്റ് മീറ്റ് നടത്തി

Written By Muhimmath News on Tuesday, 19 July 2016 | 17:10



മട്ടന്നൂര്‍: ഈ മാസം 30,31 തീയതികളില്‍ കണ്ണൂരില്‍ നടക്കുന്ന എം എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡെലിഗേറ്റ് മീറ്റ് നടത്തി. സംസ്ഥാന സമ്മേളനം വന്‍ വിജയമാക്കാന്‍ ശാഖാ തലത്തില്‍ കണ്‍വെന്‍ഷന്‍ വിളിക്കാനും, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും തീരുമാനിച്ചു. മട്ടന്നൂര്‍ കൂടാളി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ബാസിത് പെടയങ്ങോടിന്റെ അധ്യക്ഷതയില്‍ എം എസ് എഫ് ജില്ലാ സെക്രട്ടറി ഷുഹൈബ് കൊതേരി ഉത്ഘാടനം ചെയ്തു. റഫീഖ് ബാവോട്ടുപാറ, ഷബീര്‍ എടയന്നൂര്‍, കെ കെ ഉസ്മാന്‍, അനസ് എടയന്നൂര്‍, സുഹൈല്‍ കളറോഡ്, ഫസീം കൂടാളി, ഷംനാദ് കളറോഡ്, റാഷിദ് കെ പി, ഫാജസ് ആയിപ്പുഴ, റമീസ് നാലാങ്കേരി, അജ്മല്‍ റോഷന്‍, ഫവാസ് സി വി എന്‍ എന്നിവര്‍ സംസാരിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved