Latest News :
Home » , » മുഹിമ്മാത്ത് ദിക്ര്‍ സ്വലാത്ത് മജ്‌ലിസും ഇസ്സുദ്ദീന്‍ സഖാഫി അനുസ്മരണവും 21ന്

മുഹിമ്മാത്ത് ദിക്ര്‍ സ്വലാത്ത് മജ്‌ലിസും ഇസ്സുദ്ദീന്‍ സഖാഫി അനുസ്മരണവും 21ന്

Written By Muhimmath News on Tuesday, 19 July 2016 | 19:39

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ ഭാഗമായി പുത്തിഗെ മുഹിമ്മാത്തില്‍ നടന്നു വരുന്ന മാസാന്ത അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസും മുഹിമ്മാത്ത് ജനറല്‍ മാനേജരായിരുന്ന ഇസ്സുദ്ദീന്‍ സഖാഫി അനുസ്മരണവും ജൂലൈ 21ന് വ്യാഴാഴ്ച മഗ്‌രിബ് നിസ്‌കാരനാനന്തരം പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും.

വൈകിട്ട് 5 മണിക്ക് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിന് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും. സിയാറത്ത്, ദിക്‌റ്, ഉല്‍ബോധനം, സ്വലാത്ത്, അനുസ്മരണം, കൂട്ടു പ്രാര്‍ത്ഥന എന്നിവയ്ക്ക് ശേഷം തബറുക്ക് വിതരണത്തോടെ സമാപിക്കും.

ദിക്ര് ദുആ സദസ്സിന് അല്‍ ഹാഫിള് സയ്യിദ് ഫക്രുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, ഇബ്‌റഹിം സഖാഫി കര്‍ണൂര്‍, മുസ്തഫ സഖാഫി പട്ടാമ്പി, ഉമര്‍ സഖാഫി കര്‍ന്നൂര്‍, ഹാജി അമീര്‍ അലി ചൂരി, അബ്ദുല്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, ബഷീര്‍ പുളിക്കൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, എം.അന്തുഞ്ഞി മൊഗര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved