Latest News :
Home » , , » മുഹിമ്മാത്ത് പ്രവാസി മീറ്റ് സംഘടിപ്പിച്ചു

മുഹിമ്മാത്ത് പ്രവാസി മീറ്റ് സംഘടിപ്പിച്ചു

Written By Muhimmath News on Thursday, 28 July 2016 | 10:14

പുത്തിഗെ: പുത്തിഗെ മുഹിമ്മാത്തില്‍ വിവിധ വിദേശ യൂനിറ്റ് കമ്മിറ്റി നേതാക്കളെയും പ്രവര്‍ത്തകരെയും സംബന്ധിപ്പിച്ച് വിപുലമായ പ്രവാസി സഹകാരി മീറ്റും പ്രാര്‍ഥനാ സംഗമവും നടത്തി. 
ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് അല്‍കോബാര്‍ പ്രസിഡന്റ് വി പി അബ്ദുല്ല ഫൈസി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. ദഅ്‌വ കോളജ് പ്രിന്‍സിപ്പല്‍ അബൂബക്കര്‍ കാമില്‍ സഖാഫി വിഷയാവതരണം നടത്തി. 


ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഇബ്‌റാഹിം സഖാഫി കര്‍ണൂര്‍, ഇബ്‌റാഹിം സഖാഫി ദുബായ്, യൂസുഫ് ഹാജി (ദുബായ്, ബശീര്‍ ഹാജി ദുബായ്, പാടി അബ്ദുല്ലക്കുഞ്ഞി ഹാജി (ഖത്തര്‍), സത്താര്‍ ഹാജി ചെമ്പിരിക്ക (ഖത്തര്‍), അലി ഹാജി (അബൂദാബി), അബ്ദുല്‍ അസീസ് (ബഹ്‌റൈന്‍), തുടങ്ങിയവര്‍ പ്രസംഗിച്ചു.



 സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഉമര്‍ സഖാഫി കര്‍ണൂര്‍ സ്വാഗതം പറഞ്ഞു. 



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved