Latest News :
Home » , , » മുഹിമ്മാത്ത് പൂന സ്വലാത്ത് വാര്‍ഷികം വ്യാഴാഴ്ച; ബായാര്‍ തങ്ങള്‍ സംബന്ധിക്കും

മുഹിമ്മാത്ത് പൂന സ്വലാത്ത് വാര്‍ഷികം വ്യാഴാഴ്ച; ബായാര്‍ തങ്ങള്‍ സംബന്ധിക്കും

Written By Muhimmath News on Wednesday, 27 July 2016 | 11:08

പുത്തിഗെ: പുത്തിഗെ മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യുക്കേഷന്‍ സെന്റര്‍ പൂന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷികം വ്യാഴാഴ്ച രാത്രി ഒമ്പതുമണിക്ക് എം ജി റോഡിലെ ജുമുഅ മസ്ജിദ് അങ്കണത്തില്‍ നടക്കും. 

സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി (ബായാര്‍ തങ്ങള്‍) നേതൃത്വം നല്‍കും. മുഹിമ്മാത്ത് കേന്ദ്രകമ്മിറ്റി ജനറല്‍സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിക്കും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അലിക്കുഞ്ഞി മദനി മുംബൈ, മുഹമ്മദ് ഇസ്മാഈല്‍ അംജദി, ഫാറൂഖ് ഹാജി പൂന, അബ്ദുര്‍റഹ്മാന്‍ സഅദി സൂരി എന്നിവര്‍ പ്രസംഗിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved