Latest News :
Home » » മുളേളരിയ സെക്ടര്‍ സാഹിത്യോത്സവ് ജുലൈ 15ന് തുടങ്ങും

മുളേളരിയ സെക്ടര്‍ സാഹിത്യോത്സവ് ജുലൈ 15ന് തുടങ്ങും

Written By Muhimmath News on Tuesday, 12 July 2016 | 20:22

മുളേളരിയ: എസ് എസ് എഫ് മുളേളരിയ സെക്ടര്‍ സാഹിത്യോത്സവ് ജൂലൈ 15,16, 17, വെള്ളി ശനി ഞായര്‍ ദിവസങ്ങളില്‍ മഞ്ഞംപാറ മജ് ലിസ് ക്യാമ്പസില്‍ നടക്കും. വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് സയ്യിദ് മുഹമ്മദ് അസ്സഖാഫ് പതാക ഉയര്‍ത്തും. ശനി വൈകുന്നേരം 4. 30 ന് ഉദ്ഘാടന സമ്മേളനം നടക്കും. അശ്‌റഫ് സഖാഫി പള്ളപ്പാടിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് സൈനുല്‍ ആബിദിന്‍ അല്‍ അഹ്ദല്‍ കണ്ണവം ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ റഹ്മാന്‍ സഖാഫി പുത്തപ്പലം കബീര്‍ ഹിമമ്മി സഖാഫി, അബ്ദുല്‍ കരിം ജൗഹരി ഗാളിമുഗം, അബ്ദുല്‍ മജീദ് ഫാളിലി, അസ്ലം അഡൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

തുടര്‍ന്ന് 84 ഇനങ്ങളിലായി 14 യൂണിറ്റുകളില്‍ നിന്നായി 400 ഓളം പ്രതിഭകള്‍ മാറ്റുരക്കുന്ന സര്‍ഗ്ഗ സംഗമത്തിന് തുടക്കമാകും. ഞായര്‍ വൈകുന്നേരം 3 മണിക്ക് സമാപന സമ്മേളനം സയ്യിദ് ജലാലുദ്ധിന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് ആശ്രറഫ് അസ്സഖാഫ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും സയ്യിദ് അബ്ദുല്ലാഹി ഇമ്പിച്ചി കോയ തങ്ങള്‍ അസ്സഖാഫ് മഞ്ഞം പാറ, സയ്യിദ് ജാലലുദ്ധീന്‍ ഹനിഫി പടിയത്തടുക, ജമാലുദ്ധീന്‍ സഖാഫി ആദൂര്‍, ഉമര്‍ സഖാഫി പള്ളത്തൂര്‍, ഹാരിസ് ഹിമമ്മി സഖാഫി, ആബിദ് നഈമി ബെളിഞ്ച, ഹസൈനാര്‍ മിസ് ബാഹി, സിദ്ധിഖ് പൂത്തപ്പലം, ഹല്ലാജ സഖാഫി ആദൂര്‍, സെമിര്‍ പള്ളത്തുര്‍, സിദ്ധിഖ് സഅദി ആദൂര്‍, ജഹ്ഫര്‍ റഹ്മത്ത് നഗര്‍, സ്വഫ് വാന്‍ ഹിമമ്മി സഖാഫി, സജ്ജാദ് ആദൂര്‍, ജുനൈദ് ഗാളിമുഖം തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved