Latest News :
Home » » മുള്ളേരിയ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു; പൂത്തപ്പലം യൂണിറ്റ് ജേതാക്കള്‍

മുള്ളേരിയ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു; പൂത്തപ്പലം യൂണിറ്റ് ജേതാക്കള്‍

Written By Muhimmath News on Monday, 18 July 2016 | 19:53



മുള്ളേരിയ: എസ് എസ് എഫ് മുള്ളേരിയ സെക്ടര്‍ മഞ്ഞംപാറ മജ് ലിസ് കാമ്പസിലെ സയ്യിദ് ഉമറുല്‍ ഫാറുഖ് അല്‍ ബുഖാരി നഗറില്‍ നടത്തിയ സാഹിത്യോത്സവ്'16 സമാപിച്ചു.

സെക്ടര്‍ പരിധിയിലെ യൂണിറ്റുകള്‍ തമ്മില്‍ നടത്തിയ മത്സരത്തില്‍ 225 പൊയിന്റ നേടി പൂത്തപ്പലം യൂണിറ്റ് ഓവറോള്‍ ചാമ്പ്യന്‍മാരയി.
219 പൊയിന്റ് നേടി ഗാളിമുഖ യൂണിറ്റ് രണ്ടാമതും, ആദൂര്‍ യൂണിറ്റ് മൂന്നാമതുമായി. സമാപന സമ്മേളനം ജഹ്ഫര്‍ റഹ്മത്ത് നഗറിന്റെ അദ്ധ്യക്ഷതയില്‍ മജ്‌ലിസ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് അശ്രറഫ് അസ്സഖാഫ് മഞ്ഞം പാറ ഉദ്ഘാടനം ചെയ്തു. വിജയിക്കള്‍ക്കുള്ള ട്രോഫി സയ്യിദ് ഹസന്‍ അബ്ദുല്ല ഇമ്പിച്ചി കോയ തങ്ങള്‍ അസ്സഖാഫ് വിതരണം ചെയ്തു. അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം അനുമോദന പ്രഭാഷണം നടത്തി. സയ്യിദ് ജലാലുദ്ധിന്‍ സഖാഫി കുണ്ടാര്‍, ജമാലുദ്ധിന്‍ സഖാഫി ആദൂര്‍, സിദ്ധിഖ് പൂത്തപ്പലം, ഖാസിം നഈമി കിന്നിംഗാര്‍, സെമിര്‍ പള്ളത്തുര്‍, ജഅ്ഫര്‍ സഅദി പളളത്തുര്‍, മുനീര്‍ അഹ്‌സനി ഒന്മല, ഹല്ലാജ സഖാഫി ആദൂര്‍, അബ്ദുല്‍ കരിം ജൗഹരി ഗാളിമുഖ, അബ്ദുല്‍ മജീദ് ഫാളിലി, അസ്‌ലം അഡുര്‍, ഹാഫിള് എന്‍ കെ എം ബെളിഞ്ച, സിദിഖ് സഅദി ആദൂര്‍ , അലി മാസ്റ്റര്‍ കുണ്ടാര്‍, റഫിഖ് സഅദി മഞ്ഞംപാറ, ഹാഫിള് സജജാദ്, ഹനിഫ് സഅദി ചിര്‍ത്തിട്ടി, അലി ഹിമമ്മി ആദൂര്‍ പള്ളം, മൂസ സഖാഫി മാത പുരം, അശ്‌റഫ് സഖാഫി പള്ളപ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വഫ് വാന്‍ ഹിമമ്മി സഖാഫി ആദൂര്‍ സ്വഗതവും ജൂനൈദ് ഗാളിമുഖ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved