Latest News :
Home » , , » പ്രാചിക്കെതിരെ മുസ്‌ലിംലീഗ് നിയമനടപടിക്ക്

പ്രാചിക്കെതിരെ മുസ്‌ലിംലീഗ് നിയമനടപടിക്ക്

Written By Muhimmath News on Saturday, 16 July 2016 | 10:00

കോഴിക്കോട്: സാക്കിര്‍ നായിക്കിന്റെ തലവെട്ടുന്നവര്‍ക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച സ്വാധി പ്രാചിക്കെതിരെ കേസെടുക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം നടത്തി ക്ലീന്‍ ചിറ്റ് നല്‍കിയ സാക്കിര്‍ നായിക്കിനെതിരെ കൊലവിളി നടത്തുന്നത് നിസ്സാരമല്ല. രാജ്യത്തെ ഒരു പൗരനെയും ആര്‍ക്കും അക്രമിക്കാന്‍ അധികാരമില്ലെന്നു മാത്രമല്ല, അത് നിയമവിരുദ്ധവുമാണ്. ലഹളക്ക് ആഹ്വാനം ചെയ്തു രാജ്യത്തെ നീതി ന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് മുന്നോട്ടു പോകുന്ന പ്രാചിക്കെതിരെ മുസ്‌ലിംലീഗ് നിയമ നടപടി സ്വീകരിക്കും.

മുസ്‌ലിം വിമുക്ത ഭാരതമാണ് ലക്ഷ്യമെന്ന് മുമ്പും പ്രസ്താവന നടത്തി കലാപത്തിന് ആഹ്വാനം ചെയ്ത പ്രാചിക്കെതിരെ ഒരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. പ്രകോപനപരമായ പ്രസ്താവനകളുമായി പ്രാചിമാര്‍ രാജ്യത്തെ ശിഥിലമാക്കാനും തമ്മിലടിപ്പിക്കാനും രംഗത്തു വരുന്നത് ഗൗരവത്തോടെ കാണണം. ഭരണഘടനയെ പരസ്യമായി വെല്ലുവിളിക്കുന്നവരെ പിടിച്ചുകെട്ടാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാറിനുണ്ട്. പ്രധാനമന്ത്രിയും ബി.ജെ.പിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും മജീദ് ആവശ്യപ്പെട്ടു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved