Latest News :
Home » , , » റമസാനിലെ അവസാന വെള്ളിയും ഇരുപത്തിയേഴാം രാവും ഇന്ന്

റമസാനിലെ അവസാന വെള്ളിയും ഇരുപത്തിയേഴാം രാവും ഇന്ന്

Written By Muhimmath News on Friday, 1 July 2016 | 10:50

പരിശുദ്ധ റമസാനിലെ അവസാന വെള്ളിയും 27ാം രാവും സംഗമിക്കുന്ന അപൂര്‍വ ദിനമാണ് ഇന്ന്. പുണ്യങ്ങളുടെ പൂക്കാലമായ റമസാന്‍ വിടപറയാനിരിക്കെ പ്രാര്‍ഥനകളുമായി സൃഷ്ടാവിലേക്ക് അടുക്കാന്‍ വിശ്വാസികള്‍ക്ക് ലഭിച്ച മഹത്വമേറിയ രാവ് കൂടിയാണിത്.

നരക മോചനത്തിന്റെ പത്തിലെ ഒറ്റയായ രാവുകളിലാണ് ലൈലത്തുല്‍ ഖദ്‌റെന്നാണ് കരുതപ്പെടുന്നത്. ഇവയില്‍ പ്രതീക്ഷ കൂടുതല്‍ 27ാം രാവിനാണ്. ആയിരം മാസങ്ങളെക്കാള്‍ മഹത്വമുള്ള രാവാണ് ഈ രാവ് എന്നതിനാല്‍ വിശ്വാസികള്‍ പള്ളികളില്‍ രാത്രിയില്‍ ഉണര്‍ന്നിരുന്ന് നിസ്‌കാരത്തിലും ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ഥനയിലും മുഴുകും. നിര്‍ണയത്തിന്റെ രാത്രിയായ ലൈലത്തുര്‍ ഖദ്ര്! നന്മകളും വിജയങ്ങളും നിര്‍ണയിക്കുന്ന രാവാണിത്. വെള്ളിയാഴ്ച കൂടിയായതിനാല്‍ പവിത്രത ഏറെയാണ് ഈ ദിനത്തിന്. റമസാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് ജുമുഅ നിസ്‌കാരത്തിന് ശേഷം ഉദ്‌ബോധന പ്രസംഗങ്ങളും പ്രാര്‍ഥനയും നടക്കുന്നതിനാല്‍ നേരെത്തെ തന്നെ വിശ്വാസികള്‍ പള്ളികളിലെത്തും. 

മരണപ്പെട്ട കുടുംബങ്ങളുടെ ഖബറിടങ്ങള്‍ സന്ദര്‍ശിച്ച് വിശ്വാസി സമൂഹം പ്രാര്‍ഥന നടത്തും. പ്രാര്‍ഥനാ സംഗമങ്ങള്‍, പ്രഭാഷണം, സകാത്ത് വിതരണം, അന്നദാനം, സമൂഹ നോമ്പുതുറ, സ്വലാത്ത് മജ്‌ലിസ്, ഖത്തം ദുആ എന്നിവയും ഇന്ന് പള്ളികളെ ഭക്തി സാന്ദ്രമാക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved