Latest News :
Home » , , » 'ടോപ്പ് ടെന്‍ ക്രിമിനല്‍' സെര്‍ച്ച് ലിസ്റ്റില്‍ മോഡി; ഗൂഗിളിന് കോടതിയുടെ നോട്ടീസ്

'ടോപ്പ് ടെന്‍ ക്രിമിനല്‍' സെര്‍ച്ച് ലിസ്റ്റില്‍ മോഡി; ഗൂഗിളിന് കോടതിയുടെ നോട്ടീസ്

Written By Muhimmath News on Wednesday, 20 July 2016 | 11:49

അലഹബാദ്: ലോകത്തെ ഏറ്റവും വലിയ പത്ത് കുറ്റവാളികളുടെ സെര്‍ച്ച് ലിസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം കാണിക്കുന്നതിനെതിരെ സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍മാരായ ഗൂഗിളിന് കോടതിയുടെ നോട്ടീസ്. ഗൂഗിള്‍ സിഇഒക്കും ഗൂഗിള്‍ ഇന്ത്യ മേധാവിക്കുമാണ് നോട്ടീസ്. ഗൂഗിളിനും കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ ക്രിമിനല്‍ കേസ് എടുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുശീല്‍ കുമാര്‍ മിശ്ര എന്ന അഭിഭാഷകന്റെ ഹര്‍ജിയിലാണ് കോടതി നടപടി. ഹര്‍ജിയില്‍ ഓഗസ്റ്റ് 31ന് വീണ്ടും വാദം കേള്‍ക്കും.
ഗൂഗിളിന്റെ ടോപ്പ് ടെന്‍ ക്രിമിനല്‍ ലിസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഇപ്പോഴും കാണിക്കുന്നുണ്ടെന്ന് ഹര്‍ജിയില്‍ സുശീല്‍ കുമാര്‍ പറയുന്നു. മോഡിയുടെ ചിത്രവും പേരും ലിസ്റ്റില്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് കത്തെഴുതിയെങ്കിലും പ്രതികരിച്ചില്ല. വിഷയത്തില്‍ പൊലീസിനെ സമീപിച്ചിരുന്നുവെന്നും അഭിഭാഷകന്‍ പറയുന്നു.

ഇതേതുടര്‍ന്ന് 2015, നവംബര്‍ മൂന്നിന് സുശീല്‍കുമാര്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ സമീപിച്ചെങ്കിലും സിവില്‍ കേസ് ആയതിനാല്‍ പരിഗണിക്കാനാകില്ലെന്ന് പറഞ്ഞ് കോടതി ഹര്‍ജി തള്ളി. ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് കോടതി ഇപ്പോള്‍ ഗൂഗിളിന് നോട്ടീസ് അയച്ചിരിക്കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved