Latest News :
Home » , » സാക്കിര്‍ നായിക്ക്: 10 മാധ്യമങ്ങള്‍ക്കെതിരേ മാനനഷ്ടക്കേസ്

സാക്കിര്‍ നായിക്ക്: 10 മാധ്യമങ്ങള്‍ക്കെതിരേ മാനനഷ്ടക്കേസ്

Written By Muhimmath News on Monday, 18 July 2016 | 10:32

മുംബൈ: ഡോ. സാക്കിര്‍ നായിക്കിനെ അപകീര്‍ത്തി പ്പെടുത്തുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ നിയമോപദേഷ്ടാവ് മുബീന്‍ സോള്‍ക്കര്‍ 10 ദൃശ്യപത്ര മാധ്യമങ്ങള്‍ക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കേരളത്തിലുള്‍പ്പെടെ യുവാക്കളെ തീവ്രവാദത്തിലേക്കല്ല, ഇസ്‌ലാമിലേക്കാണ് ക്ഷണിച്ചതെന്ന് മുബീന്‍ വ്യക്തമാക്കി. ഇവര്‍ മറ്റാരുടെയെങ്കിലും സ്വാധീനവലയത്തില്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍ അതിനു സാക്കിര്‍ ഉത്തരവാദിയല്ല. 

ചില മാധ്യമങ്ങള്‍ നുണ പ്രചരിപ്പിക്കുകയാണ്. ധക്കയില്‍ ആക്രമണം നടത്തിയ വ്യക്തി സാക്കിറില്‍നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് വാര്‍ത്തയെഴുതിയ ബംഗ്ലാദേശി മാധ്യമം തിരുത്ത് നല്‍കി. എന്നിട്ടും ഇന്ത്യന്‍ മാധ്യമങ്ങള്‍ അസത്യം പ്രചരിപ്പിക്കുകയാണെന്നും മുബീന്‍ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved