Latest News :
Home » , » ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദളിതുകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നു

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദളിതുകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നു

Written By Muhimmath News on Friday, 22 July 2016 | 10:58

ന്യൂദല്‍ഹി: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദളിതുകള്‍ക്കെതിരയ അക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2015ലെ കണക്കുകള്‍ പരിശോധിച്ച് ദേശീയ പട്ടികജാതി കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ദളിതുകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചതായി പറയുന്നത്.

2015ല്‍ ഗുജറാത്തില്‍ കൊലപാതകമുള്‍പ്പടെ 6655 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജസ്ഥാനില്‍ (7144), ഛത്തീസ്ഗഢ് (3008) എന്നിങ്ങനെയാണ് കണക്കുകള്‍.
ഗുജറാത്തില്‍ ദളിതുകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറഞ്ഞെന്നായിരുന്നു അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നത്. ഗുജറാത്തിലെ ഉനയില്‍ ദളിത് യുവാക്കളെ കെട്ടിയിട്ട് തല്ലിയ സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉയരുന്നതിനിടയിലാണ് കണക്കുകള്‍ പുറത്തു വരുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved