Latest News :
Home » , » കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; പ്രകാശ് ജാവ്‌ദേക്കര്‍ കാബിനറ്റ് മന്ത്രി; എംജെ അക്ബര്‍ ഉള്‍പ്പടെ 19 പുതിയ മന്ത്രിമാര്‍

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; പ്രകാശ് ജാവ്‌ദേക്കര്‍ കാബിനറ്റ് മന്ത്രി; എംജെ അക്ബര്‍ ഉള്‍പ്പടെ 19 പുതിയ മന്ത്രിമാര്‍

Written By Muhimmath News on Tuesday, 5 July 2016 | 11:36

ന്യൂഡല്‍ഹി: നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിലേക്ക് പുതിയ 19 മന്ത്രിമാര്‍. നിലവില്‍ സഹമന്ത്രിയായ പ്രകാശ് ജാവദേകറിന് കാബിനറ്റ് മന്ത്രിയായി സ്ഥാനക്കയറ്റം ലഭിച്ചു. 
ഉത്തര്‍പ്രദേശ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍കണ്ടാണ് ഇപ്പോള്‍ കേന്ദ്രമന്ത്രി സഭ പുനഃസംഘടിപ്പിക്കുന്നത്. 

 നിയമസഭാ തെരഞ്ഞെടുപ്പാണ് മുന്നിലെങ്കിലും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്ത്രിമാരുടെ പ്രവര്‍ത്തന നിലവാരം പരിശോധിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും ചിലരെ ഒഴിവാക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. കാബിനറ്റ് റാങ്കുള്ള മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വന്നേക്കും. 

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയില്‍നിന്ന് വാര്‍ത്താവിനിയമ മന്ത്രാലയത്തിന്റെ ചുമതല ഒഴിവാക്കിയേക്കും. അദ്ദേഹത്തിന്റെ ജോലി ഭാരം കുറയ്ക്കണമെന്ന അഭിപ്രായമാണ് പ്രധാനമന്ത്രിക്കുള്ളത്. എംജെ അക്ബര്‍, പിപി ചൗധരി, സുഭാഷ് റാം റാവു, അര്‍ജുന്‍ രാം മേഘാവല്‍ തുടങ്ങിയ പേരുകള്‍ മന്ത്രിമാരായി പരിഗണിക്കപ്പെടുന്നവരില്‍ മുന്നിലുണ്ട്.

എസ്എസ് അലുവാലിയ, അനില്‍ മാധവ്, വിജയ് ഗോയല്‍, പിപി ചൗധരി, പുരുഷോത്തം റൂപാല, മഹേന്ദ്ര പാണ്ഡെ, ഫഗന്‍സിങ കലസ്‌തെ, ദവെ, ഭൂപേന്ദ്രര്‍ യാദവ്, അര്‍ജുന്‍ മേഘ് വാള്‍, അജയ് താംതെ, സുഭാഷ് ഭംറെ, കൃഷ്ണരാജ്, മന്‍സുഖ് ഭായ് മണ്ഡാവിയ, ഘടകകഷി അംഗങ്ങളായ രാംദാസ് അത്താവാലെ, അനുപ്രിയ പട്ടേല്‍ എന്നിവരും മന്ത്രിസഭിയെത്തും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved