Latest News :
Home » , , » 'നിങ്ങള്‍ ഗോ രക്ഷയ്ക്കിറങ്ങുമ്പോള്‍ ആര് മനുഷ്യ രക്ഷയ്ക്കിറങ്ങും?'; ദളിത് ആക്രമണത്തെ അപലപിച്ച് കേന്ദ്രമന്ത്രി

'നിങ്ങള്‍ ഗോ രക്ഷയ്ക്കിറങ്ങുമ്പോള്‍ ആര് മനുഷ്യ രക്ഷയ്ക്കിറങ്ങും?'; ദളിത് ആക്രമണത്തെ അപലപിച്ച് കേന്ദ്രമന്ത്രി

Written By Muhimmath News on Saturday, 30 July 2016 | 11:35

ന്യൂഡല്‍ഹി: ഗോവധമാരോപിച്ച് ഗുജറാത്തില്‍ ദളിത് യുവാക്കളെ ഗോരക്ഷക് പ്രവര്‍ത്തകര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തെ അപലപിച്ച് കേന്ദ്ര സഹമന്ത്രിയും ദളിത് നേതാവുമായ രാംദാസ് ബന്ധു അതാവാലെ രംഗത്ത്. മനുഷ്യരെ പീഡിപ്പിച്ചാകരുത് ഗോ സുരക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ഉനയിലുണ്ടായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി രാംദാസ് ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

റിപ്ലബിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രസിഡണ്ടും മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവുമാണ് രാംദാസ്.

ദളിതരെല്ലാം ബുദ്ധമതത്തിലേക്ക് മതം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദളിത് നേതാവ് എന്ന് അവകാശപ്പെടുന്ന മായാവതി എന്തുകൊണ്ട് ഇതുവരെ ബുദ്ധമതം സ്വീകരിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. അവര്‍ ജാതിവ്യവസ്ഥക്കെതിരെയും മതപരിവര്‍ത്തനത്തിനെതിരെയും സംസാരിക്കുന്നു. പക്ഷം ഇതുവരെ ബുദ്ധിസത്തെ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗുജറാത്തിലെ ഉനയില്‍ പശുത്തുകല്‍ ശേഖരിച്ച നാല് ദളിത് യുവാക്കളെ ഗോവധമാരോപിച്ച് ഗോരക്ഷക് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചത് രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. 

ഈ മാസം 11 നാണ് ഗോവധം ആരോപിച്ച് ഗുജറാത്തില്‍ തുകല്‍ തൊഴിലാളികളായ നാല്‍ ദളിത് യുവാക്കളെ ഗോരക്ഷക് പ്രവര്‍ത്തകര്‍ അര്‍ധനഗ്‌നരാക്കി കാറില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. അഹമദാബാദില്‍ നിന്നും 360കിലോമീറ്റര്‍ അകലെ ഉനയിലായിരുന്നു സംഭവം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved