Latest News :
Home » , , » അപകീര്‍ത്തി കരമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചു :കെ.എം ഷാജിയ്‌ക്കെതിരെ നികേഷ് ഹൈക്കോടതിയില്‍

അപകീര്‍ത്തി കരമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചു :കെ.എം ഷാജിയ്‌ക്കെതിരെ നികേഷ് ഹൈക്കോടതിയില്‍

Written By Muhimmath News on Monday, 4 July 2016 | 10:37

കൊച്ചി: അഴീക്കോട് മണ്ഡലത്തില്‍ നിന്നും വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം ഷാജിക്കെതിരെ മാധ്യമപ്രവര്‍ത്തകനും എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയുമായിരുന്ന നികേഷ്‌കുമാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി.
ഷാജിയുടെ വിജയത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഹരജി. തിരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പ്രപ്രചരിപ്പിച്ചെന്നും ഇസ്‌ലാം മത വിശ്വാസിയല്ലാത്തവര്‍ക്ക് വോട്ടു ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരെ ഷാജിയുടെ നേതൃത്വത്തില്‍ ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നും കാണിച്ചാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം പാലായില്‍ വിജയിച്ച കെ.എം മാണിക്കെതിരെയും ഹരജിയുണ്ട്. എതിര്‍ സ്ഥാനാര്‍ഥി മാണി സി. കാപ്പനും മണ്ഡലത്തിലെ വോട്ടറായ കെ.സി. ചാണ്ടിയുമാണ് ഹര്‍ജിക്കാര്‍.
പത്തു വര്‍ഷത്തിലേറെ ജനപ്രതിനിധിയായവര്‍ വൈദ്യുതി, വെള്ളം, വീട്ടുവാടക എന്നീയിനങ്ങളില്‍ കുടിശിക വരുത്തിയിട്ടില്ലെന്ന് സേവന ദാതാക്കള്‍ വിശദീകരിക്കുന്ന അധിക സത്യവാങ്മൂലം നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കണമെന്നുണ്ട്. കെ.എം. മാണി ഇത് നല്‍കിയില്ലെന്നാണ് മാണി. സി. കാപ്പന്‍ ആരോപിക്കുന്നത്.

നഷ്ടത്തിലായിരുന്ന മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് ആന്‍ഡ് പ്രോസസിങ് കോഓപ്പറേറ്റിവ് സൊസൈറ്റിക്ക് കെ.എം.മാണി സ്വാധീനം ഉപയോഗിച്ചു പലരില്‍ നിന്നായി നിക്ഷേപം എത്തിച്ചെന്നും സൊസൈറ്റിയിലെ നിക്ഷേപകര്‍ക്ക് പണം ലഭിച്ചതോടെ ഇവര്‍ മാണിക്ക് വോട്ടുചെയ്‌തെന്നുമാണ് കെ.സി. ചാണ്ടിയുടെ ഹര്‍ജിയില്‍ ആരോപിക്കുന്നത്.
പി.കെ.കുഞ്ഞാലിക്കുട്ടി, വി.എസ്.ശിവകുമാര്‍, കെ.സി. ജോസഫ്, എന്നിവരുള്‍പ്പെടെ പത്തുപേരുടെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്തുളള ഹര്‍ജികള്‍  ഹൈക്കോടതിയില്‍ ലഭിച്ചു.

എംഎല്‍എമാരായ പി.ബി. അബ്ദുല്‍ റസാഖ്, ആര്‍. രാമചന്ദ്രന്‍, കാരാട്ട് അബ്ദുല്‍ റസാഖ്, ടി.എ. അഹമ്മദ് കബീര്‍, അനില്‍ അക്കരെ എന്നിവര്‍ക്കെതിരെയും ഇന്നലെ ഹര്‍ജികള്‍ ലഭിച്ചിട്ടുണ്ട്. ഇതോടെ മൊത്തം തെരഞ്ഞെടുപ്പ് ഹര്‍ജികളുടെ എണ്ണം പന്ത്രണ്ടായി
പി.കെ കുഞ്ഞാലിക്കുട്ടി, വി.എസ്. ശിവകുമാര്‍, കെ.സി. ജോസഫ് എന്നിവര്‍ യഥാര്‍ഥ സ്വത്തുവിവരം മറച്ചുവെച്ച് നാമനിര്‍ദേശ പത്രിക നല്‍കിയെന്നാണ് ആരോപണം. കുഞ്ഞാലിക്കുട്ടിയുടെ വിജയം റദ്ദാക്കി ഇടതു സ്ഥാനാര്‍ഥി പി.പി. ബഷീറിനെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് വേങ്ങര സ്വദേശി മുജീബ് ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved