Latest News :
Home » , » മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കില്ല: മുഖ്യമന്ത്രി

മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കില്ല: മുഖ്യമന്ത്രി

Written By Muhimmath News on Tuesday, 19 July 2016 | 11:05

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചു വെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരുമാനങ്ങള്‍ ഉത്തരവായ ശേഷം മാത്രമെ അവ പുറത്തുവിടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങളെ അറിയിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തു വിടില്ലെന്ന് പറയുന്നത് തെറ്റിദ്ധാരണ പരത്തുന്നതിന് വേണ്ടിയാണ്. തീരുമാനങ്ങള്‍ 48 മണിക്കൂറിനകം ഉത്തരവായി പുറത്തിറങ്ങും. അപ്പോള്‍ അത് സര്‍ക്കാരിന്റെ വെബ്‌സൈറ്റിലും ലഭ്യമാകും. തീരുമാനങ്ങള്‍ ഉത്തരവ് ആയതിനുശേഷം പുറത്തു വിട്ടാല്‍ മതിയെന്നാണ് വിവരാവകാശ നിയമത്തിലും പറയുന്നത്. വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ കൂടുതല്‍ വ്യക്തത തേടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതെന്നും പിണറായി വിശദീകരിച്ചു.

മന്ത്രിസഭാ തീരുമാനം പുറത്ത് വിടില്ലെന്നത് വിവരാവകാശ നിയമത്തിന്റെ അന്തസത്തക്ക് വിരുദ്ധമാണെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ വി.ഡി.സതീശന്‍ പറഞ്ഞു. ഭരണാധികാരി ആയപ്പോള്‍ പിണറായി വിജയന് രഹസ്യ അജണ്ടുകളുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved