Home »
Kasaragod
,
Obituary
» വൃക്കരോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന കാസര്‍കോട് കണ്ട്രോള് റൂം എസ് ഐ മരിച്ചു
വൃക്കരോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന കാസര്‍കോട് കണ്ട്രോള് റൂം എസ് ഐ മരിച്ചു
കാസര്‍കോട്: വൃക്കരോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന കാസര്‍കോട് കണ്ട്രോള് റൂം എസ് ഐ മരിച്ചു. കാറഡുക്ക കോളിയടുക്കം ചെന്നക്കോട്ടെ കൃഷ്ണ നിലയത്തില്‍ കോറഗനായിക്ക്-അക്കു ദമ്പതികളുടെ മകന് ഡി കൃഷ്ണ നായിക്ക് (53) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ചെന്നക്കോട്ടെ വീട്ടില്‍വെച്ചാണ് മരണം.
ഭാര്യ: കെ സുശീല. മക്കള്‍: ഡി രാജേശ്വരി (വിദ്യാര്‍ത്ഥിനി, കാസര്‍കോട് ഗവ.കോളജ്), ജ്യോതിലക്ഷ്മി (വിദ്യാര്‍ത്ഥിനി, കാസര്‍കോട് ഗവ. കോളജ്), കൃതിക (പ്ലസ്ടു വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: മഹാലിങ്ക നായിക്ക്, കമല. മരണവിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം വീട്ടിലെത്തി അനുശോചനം അറിയിച്ചു.
Post a Comment