Latest News :
Home » , » ഉംറ കഴിഞ്ഞു മടങ്ങാനിരിക്കെ ചൗക്കി സ്വദേശിനി മക്കയില്‍ മരിച്ചു

ഉംറ കഴിഞ്ഞു മടങ്ങാനിരിക്കെ ചൗക്കി സ്വദേശിനി മക്കയില്‍ മരിച്ചു

Written By Muhimmath News on Saturday, 2 July 2016 | 11:05

ചൗക്കി: ഉംറ കഴിഞ്ഞു തിരിച്ചുവരാനിരിക്കെ കാവുഗോളി ചൗക്കി മയില്‍പ്പാറയിലെ പരേതനായ കുളങ്ങര അഹമ്മദ് ഹാജിയുടെ മകള്‍ അസ്മ (42) ന്യൂമോണിയ ബാധിച്ചു മക്കയില്‍ മരിച്ചു. ഉംറ നിര്‍വ്വഹിച്ച ശേഷം രോഗബാധിതയായ ഇവരെ മക്കയിലെ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നു ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. 

കഴിഞ്ഞ മാസം 22നു ഭര്‍ത്താവ്  ഉപ്പള എ.ജെ.ഐ സ്‌കൂള്‍ അധ്യാപകനുമായ അബ്ദുള്ളയുടെ കൂടെയാണ് ഉംറക്കു മക്കയിലേക്കു പോയത്. മടക്കയാത്രക്കൊരുങ്ങുന്നതിനിടയില്‍ രോഗം മൂര്‍ഛിച്ചതിനാല്‍ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. അജ്മല്‍, അക്മല്‍, അമാന മക്കളാണ്. ആയിഷയാണ് അസ്മയുടെ മാതാവ്. സഹോദരങ്ങള്‍: മുഹമ്മദ്, സുലൈമാന്‍, സിയാബ്, നീസ, സൗദ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved