Latest News :
Home » , » മൊഗ്രാല്‍ പുത്തൂര്‍ കുന്നിലെ സയ്യിദ് ഹസൈനാര്‍ കോയ നിര്യാതനായി

മൊഗ്രാല്‍ പുത്തൂര്‍ കുന്നിലെ സയ്യിദ് ഹസൈനാര്‍ കോയ നിര്യാതനായി

Written By Muhimmath News on Saturday, 30 July 2016 | 11:35

മൊഗ്രാല്‍പുത്തൂര്‍: പൗരപ്രമുഖനും കര്‍ണാടക ഹുബ്ലിയിലെ പഴയകാല ഹോട്ടല്‍ വ്യാപാരിയുമായ മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ ഹാജി ഹസൈനാര്‍ കോയ (85) അന്തരിച്ചു. കുന്നില്‍ ബദര്‍ ജുമാമസ്ജിദ് കമ്മിറ്റിയുടേയും കുന്നില്‍ ഇസ്സത്തുല്‍ ഇസ്ലാം സംഘത്തിന്റെയും ഉപദേശക സമിതി അംഗമായിരുന്നു. പഴയകാല ലീഗ് പ്രവര്‍ത്തകനായിരുന്നു. 

ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: കെ.എച്ച് ഹമീദ്, കെ.എച്ച് മുഹമ്മദ് (ഹുബ്ലി), കെ.എച്ച് ഫസല്‍ (സൗദി), കെ.എച്ച് ഇഖ്ബാല്‍ ഹാജി, ജമാല്‍ (ഹുബ്ലി), ഖദീജ, നഫീസ. മരുമക്കള്‍: സുഹറ, മൈമൂന, ഹബീബ, ഷമീല, റൈഹാന, അബൂബക്കര്‍ മഞ്ചത്തടുക്ക, ഇബ്രാഹിം എരുതുംകടവ്. സഹോദരന്‍: സയ്യിദ് പൂക്കോയ തങ്ങള്‍.

 മയ്യത്ത് വൈകിട്ട്  കുന്നില്‍ ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved