Latest News :
Home » , » ക്ഷേത്ര ദര്‍ശനത്തിനെ ത്തിയ കര്‍ണാടക സ്വദേശി ജീപ്പില്‍ കുഴഞ്ഞുവീണുമരിച്ചു

ക്ഷേത്ര ദര്‍ശനത്തിനെ ത്തിയ കര്‍ണാടക സ്വദേശി ജീപ്പില്‍ കുഴഞ്ഞുവീണുമരിച്ചു

Written By Muhimmath News on Tuesday, 5 July 2016 | 13:05

ഉദുമ: ബന്ധുക്കള്‍ക്കൊപ്പം തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര ദര്‍ശനത്തിനെത്തിയ കര്‍ണാടക സ്വദേശി ജീപ്പില്‍ കുഴഞ്ഞുവീണുമരിച്ചു. കര്‍ണാടക പുത്തൂര്‍ നെട്ടണിഗെ മുത്തുനൂറിലെ ലക്ഷ്മിനാരായണന്‍ (40)ആണ് മരിച്ചത്. 

തിങ്കളാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ക്കൊപ്പം തൃക്കണ്ണാട്ടെ ക്ഷേത്ര ദര്‍ശനത്തിനെത്തിയതായിരുന്നു ലക്ഷ്മി നാരായണന്‍. ബന്ധുക്കളെ ക്ഷേത്രത്തിലേക്ക് അയച്ച ശേഷം സമീപത്തെ ചായക്കടയിലേക്ക് പോകുന്നതിനിടെയാണ് ലക്ഷ്മി നാരായണന്‍ കുഴഞ്ഞുവീണത്. സമീപവാസികള്‍ ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

പുത്തൂരിലെ ജീപ്പ് ഡ്രൈവറാണ് ലക്ഷ്മി നാരായണ. പരേതനായ സീതാംറൈ-ഗുലാബി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീല. മക്കള്‍: സമ്പത്ത്, മന്നിത്ത്. സഹോദരങ്ങള്‍: ഹരീഷ് റൈ, ഉമാവതി, പൂര്‍ണ്ണിമ, അന്നപൂര്‍ണ്ണ, സുമലത.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved