Latest News :
Home » » മുള്ളേരിയ കൃഷിഭവന്‍ ജീവനക്കാരി ബുക്ക് ചെയ്തത് ചപ്പാത്തി മേക്കര്‍; കിട്ടിയത് ഇഷ്ടിക!

മുള്ളേരിയ കൃഷിഭവന്‍ ജീവനക്കാരി ബുക്ക് ചെയ്തത് ചപ്പാത്തി മേക്കര്‍; കിട്ടിയത് ഇഷ്ടിക!

Written By Muhimmath News on Saturday, 30 July 2016 | 11:35

മുള്ളേരിയ: ഓണ്‍ലൈനായി ബുക്ക് ചെയ്തത ചാപ്പാത്തി മേക്കറിന്റെ പായ്ക്കറ്റ് പൊട്ടിച്ചപ്പോള്‍ ഞെട്ടി. ഒരു കുപ്പി മലിനവെള്ളവും ഇഷ്ടികയും. മുള്ളേരിയ കൃഷിഭവന്‍ ജീവനക്കാരി രജിതയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. 

പ്രമുഖ കമ്പനി അതിന്റെ ടിവി ഷോപ്പിംഗ് പരസ്യത്തിലൂടെ ബുക്ക് ചെയ്തതാണ് ഉത്പന്നം. ഒരു മാസത്തിന് ശേഷം പോസ്റ്റ് വഴി പാക്കറ്റ് വീട്ടില്‍ എത്തിയത്. തെലുങ്കാനയിലെ പ്രമുഖ കമ്പനിയുടെ ബില്‍ കവറിനകത്തുണ്ടായിരുന്നു. ഉത്പന്നത്തിനും ബാക്കി ചെലവും അടക്കം 2398 രൂപയാണ് വാങ്ങിയത്. 

പോസ്റ്റ് ഓഫീസില്‍ നിന്ന് ബില്‍ തുക നല്‍കി പാക്കറ്റുമായി വീട്ടിലെത്തി പൊട്ടിച്ചുനോക്കിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഇതേ കമ്പനിയുടെ നൂറുകണക്കിന് പാക്കറ്റാണ് പോസ്റ്റ് ഓഫീസ് വഴി ദിവസവും ജില്ലയില്‍ വിതരണം ചെയ്യുന്നുണ്ട്. ബുക്കിംഗ് സമയത്ത് വിളിച്ച നമ്പറില്‍ ബന്ധപെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് രജിത.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved